HOME
DETAILS
MAL
വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാന്‍ കോളജിന് അധികാരമില്ല
backup
February 28 2017 | 19:02 PM
കൊച്ചി:ഗ്രാമീണ മേഖലയിലെ നിര്‍ബന്ധിത സേവനത്തിനു വഴങ്ങിയില്ലെന്ന കാരണത്താല്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവക്കാന്‍ കോളജ് മാനേജ്മെന്റിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ജോലിക്കും ഉന്നത പഠനത്തിനും ആവശ്യമാണെന്നിരിക്കെ ഇതില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകും. നിര്‍ബന്ധിത മെഡിക്കല്‍ സേവനം അനുഷ്ഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയുണ്ട്.
ഇതു പാലിക്കാത്തവര്‍ക്കെതിരേ സിവില്‍ കേസ് നല്കാന് മാനേജ്മെന്റിന് കഴിയും. അതിന് ഈ വിധി തടസമാകില്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."