HOME
DETAILS

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പ്രസാദം വിതരണം ചെയ്യുന്നതുപോലെ: കേന്ദ്രത്തിനെതിരെ കനയ്യ

  
backup
February 08 2020 | 10:02 AM

sedition-charges-being-distributed-freely-like-prasad-says-2020

ബീഹാര്‍: രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പ്രസാദം വിതരണം ചെയ്യുന്നതുപോലെയാണെന്ന് സി.പി.ഐ നേതാവ് കനയ്യ കുമാര്‍. സാമൂഹ്യപ്രവര്‍ത്തകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രാഹക്കുറ്റം ചുമത്തുമ്പോള്‍ ജമ്മുകശ്മിരില്‍ പിടിയിലായ പൊലിസ് ഉദ്യോഗസ്ഥനെതിരെ ഇത് ചുമത്തിയിട്ടില്ലെന്നും കനയ്യ പറഞ്ഞു.

ബിഹാറില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സംസാരിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെ കനയ്യ വിമര്‍ശിച്ചത്.

'രാജ്യദ്രേഹക്കുറ്റം ചുമത്തുന്നത് സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നതുപോലെയാണ്. സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ കുറ്റം ചുമത്തുന്നു. കര്‍ണാടകയില്‍ നാടകം കളിച്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തുന്നു. അതേസമയം, എന്തുകൊണ്ട് തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട പൊലിസ് ഉദ്യോഗസ്ഥനുമേല്‍ ചുമത്തുന്നില്ല'- കനയ്യ പറഞ്ഞു.

ഗോഡ്‌സെ അനുയായികളാണ് ബി.ജെ.പിയിലുള്ളവര്‍. യുവാക്കളുടെ കയ്യില്‍ തോക്ക് നല്‍കി തെരുവിലേക്ക് ഇറക്കുമ്പോഴും സ്വന്തം മക്കളെ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്തെത്തിക്കാന്‍ ഇവര്‍ മറക്കാറില്ലെന്നും കനയ്യ തുറന്നടിച്ചു.

എന്നാല്‍ സാധാരണക്കാരന് മൂന്ന് വര്‍ഷത്തെ ബിരുദം നേടാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷം എടുക്കുന്ന അവസ്ഥ ഇന്ത്യയില്‍ സൃഷ്ടിക്കുന്നുവെന്നും കനയ്യ പറഞ്ഞു.

ഹിന്ദു-മുസ്‌ലിം സംഘര്‍ഷമുണ്ടാക്കുന്നത് മാത്രമാണ് ബിജെപിയുടെ അജണ്ട. ല്ലാവര്‍ക്കും പൗരത്വം കിട്ടേണ്ട സാഹചര്യമാണ് രാജ്യത്ത് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ അഭയാര്‍ഥി വിരോധികളാണെന്ന വ്യാജവാദമാണ് ആഭ്യന്തരമന്ത്രി ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago