HOME
DETAILS

ബോട്ടിലേറാം പാതിരാമണല്‍ പച്ചത്തുരുത്തിലേക്ക്

  
backup
February 09 2020 | 04:02 AM

pathiramanal-trip-advisor

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ സൗന്ദര്യമാണ് വേമ്പനാട് കായല്‍. കായലിന്റെ ഓളങ്ങളിലൂടെ ഹൗസ് ബോട്ടില്‍ സഞ്ചരിക്കുന്നതാണ് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രിയം. ഇവിടെ യാത്രികരുടെ മനം കവരുകയാണ് വേമ്പനാട്ടുകായലിലെ ചെറുദ്വീപായ പാതിരാമണല്‍. തണ്ണീര്‍മുക്കത്തിനും കുമരകത്തിനും ഇടയില്‍ ഒരു ചെറിയ കാട് പോലെയാണ് ഇതിന്റെ കിടപ്പ്. നൂറു കണക്കിന് ഇനം പക്ഷികള്‍ പാര്‍ക്കുന്ന സങ്കേതമെന്ന നിലയില്‍ പക്ഷിനിരീക്ഷകരുടെ പ്രിയപ്പെട്ട ഇടംകൂടിയാണിത്. 161 ഇനം ചെടികള്‍, ഒന്‍പത് ഇനം പന്നല്‍ സസ്യങ്ങള്‍, 22 വിഭാഗങ്ങളില്‍പ്പെട്ട കുറ്റിച്ചെടികള്‍, 13 തരം വള്ളിച്ചെടികള്‍, മുപ്പത്തിനാല് ഇനം പൂമ്പാറ്റകളുമുള്ള പാതിരാമണല്‍ ദ്വീപ് 93 ഇനം പക്ഷികളും 24 തരം തുമ്പികളും വസിക്കുന്ന ജൈവവൈധ്യങ്ങളുടെ കലവറയാണെന്ന് എം.ജി സര്‍വകലാശാല പരിസ്ഥിതി ശാസ്ത്ര പഠനവിഭാഗം കണ്ടെത്തിയിട്ടുണ്ട്.


പാതിരാമണല്‍ ദ്വീപിന്റെ ഉത്ഭവത്തെ കുറിച്ച് ഒട്ടേറെ കെട്ടുകഥകള്‍ പ്രചാരത്തിലുണ്ട്. ഒരു സന്യാസി സന്ധ്യക്ക് കുളിക്കാനായി കായലില്‍ ഇറങ്ങിയെന്നും തുടര്‍ന്ന് ജലം വഴിമാറിയെന്നുമാണ് ഒരു ഐതിഹ്യം. കൂടാതെ ഇവിടെയെത്തുന്നവര്‍ക്ക് പ്രണയ സാഫല്യമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. കഥകള്‍ എന്തായാലും ഇപ്പോള്‍ ആലപ്പുഴയിലും കോട്ടയത്തുമെത്തുന്നവരുടെ പ്രധാന ലക്ഷ്യമാണ് ഈ മരതകദ്വീപ്.


പ്രകൃതിയുടെ ഒറ്റപ്പെട്ട സൗന്ദര്യവും വേമ്പനാട്ട് കായലിന്റെ തണുപ്പും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കോട്ടയത്തിനും ആലപ്പുഴക്കും ഇടയിലാണ് പാതിരാമണലിന്റെ സ്ഥാനമെന്നത് കൊണ്ട് തന്നെ ഇരു ജില്ലയിലുമെത്തുന്നവരുടെ യാത്രയില്‍ പ്രഥമസ്ഥാനമുണ്ട് ഈ ചെറുദ്വീപിന്.

എങ്ങനെ എത്തിച്ചേരാം

ആലപ്പുഴയില്‍ നിന്നോ അല്ലെങ്കില്‍ കോട്ടയത്തെ കുമരകത്ത് നിന്നോ മോട്ടോര്‍ ബോട്ടുകളിലോ സ്പീഡ് ബോട്ടുകളിലോ യാത്ര ചെയ്ത് ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം. ആലപ്പുഴയില്‍നിന്നു തണ്ണീര്‍മുക്കം റോഡില്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കായിപ്പുറം ജെട്ടിയായി. ചേര്‍ത്തല-തണ്ണീര്‍മുക്കം വഴി 13 കിലോമീറ്റര്‍ യാത്ര ചെയ്താലും കായിപ്പുറത്തെത്തും. കായിപ്പുറത്തുനിന്നു ബോട്ടില്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ പാതിരാമണലിലെത്തും. കുമരകം, കായിപ്പുറം ജെട്ടി എന്നിവിടങ്ങളില്‍ നിന്നു മോട്ടോര്‍ ബോട്ടുകളും സ്പീഡ് ബോട്ടുകളും ലഭിക്കും.

ജലഗതാഗത വകുപ്പുണ്ട്, ബോട്ടുമായി

കോട്ടയം കുമരകത്തു നിന്നും ആലപ്പുഴ മുഹമ്മയില്‍ നിന്നും പാതിരാമണലിലേക്ക് ജലഗതാഗത വകുപ്പ് കുറഞ്ഞ നിരക്കില്‍ പോകാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. 42 പേര്‍ക്കു പോകാന്‍ വെറും 420 രൂപ മതി. ദ്വീപിന്റെ ചരിത്രവും ജൈവ വൈവിധ്യ വിശേഷങ്ങളും ഗൈഡുകളുടെ സഹായമില്ലാതെ ജീവനക്കാര്‍ തന്നെ വിവരിച്ച് നല്‍കും. മുന്‍കൂട്ടി അറിയിക്കുന്നത് അനുസരിച്ച് മിനിമം 420 രൂപ കണക്കാക്കി പരമാവധി 42 പേരെ വരെ ബോട്ടില്‍ കയറ്റും. കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ ഒരാള്‍ക്ക് 10 രൂപ അധികം നല്‍കിയാല്‍ മതി. തിരികെയുള്ള യാത്രയിലും ഈ രീതിയിലാണു നിരക്ക്.

സഞ്ചാരികള്‍ക്ക് ദ്വീപില്‍നിന്ന് തിരികെ പോരേണ്ട സമയത്ത് ബോട്ടെത്തി ഇവരെ ജെട്ടിയില്‍ തിരികെ എത്തിക്കും. സ്വകാര്യ ബോട്ടുകള്‍ മണിക്കൂറിന് 500 രൂപ മുതല്‍ 2000 വരെ ഈടാക്കുമ്പോഴാണ് സഞ്ചാരികള്‍ക്ക് ആശ്വാസമേകി ജലഗാതഗത വകുപ്പിന്റെ ഈ യാത്രാ സൗകര്യം. വിശദവിവരങ്ങള്‍ക്ക് ജലഗതാഗത വകുപ്പിന്റെ മുഹമ്മ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: +91 94000 50331.

ദ്വീപില്‍ അല്‍ഭുതച്ചെപ്പുണ്ട്

ബോട്ടിറങ്ങിയാല്‍ ശുദ്ധവായു ശ്വസിച്ച് ചെറു കാട്ടിലൂടെ ഉല്ലസിച്ച് നടക്കാനിടമുണ്ട്. അത്യാവശ്യത്തിന് വലിയ മരങ്ങളും കണ്ടല്‍ചെടികളും കൂട്ടിന് കിളിയൊച്ചയും എല്ലാംകൊണ്ടും കാടിന്റെ ഫീലിങ് കിട്ടും. ഉള്ളിലേക്ക് നടക്കുന്തോറും ചുറ്റുമുള്ള വേമ്പനാട് കായല്‍ മറഞ്ഞുപോകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago