കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലെ വനിതാ വിശ്രമകേന്ദ്രം എന്ന് തുറക്കും ?
മാസങ്ങള്‍ക്ക് മുന്‍പേ ഉദ്ഘാടനം കഴിഞ്ഞിട്ടും വനിതാ വിശ്രമ കേന്ദ്രം തുറക്കാന്‍ നടപടിയില്ല
കൊണ്ടോട്ടി: ബസ്സ്റ്റാന്‍ഡിലെ വനിതാ വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും വനിതകള്‍ക്ക് വിശ്രമിക്കാനാകാതെ നോക്കു കുത്തിയാകുന്നു. ബസ്സ്റ്റാന്റ് കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച സ്ത്രീകള്‍ക്കായുള്ള വിശ്രമ കേന്ദ്രമാണ് ഉപയോഗിക്കാതെ കിടക്കുന്നത്. കേന്ദ്രം തുറന്നിട്ട് മാസങ്ങളായെങ്കിലും അടിസ്ഥാന സൗകര്യമായ ടോയിലറ്റിലേക്ക് വെള്ളമെത്തിക്കാന്‍ നഗരസഭാ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
വെള്ളമെത്താത്തത് തന്നെയാണ് കേന്ദ്രം പൂര്‍ണ തോതില്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതും. വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് നഗരസഭാധികൃതര്‍ പറയുന്നുവെങ്കിലും നടപടികളായിട്ടില്ല.കുഴല്‍ കിണറടിച്ച് വെള്ളമെത്തിക്കാനാണ് നഗരസഭയുടെ പദ്ധതി. ഇതിനായി 75,000രൂപയുടെ എസറ്റിമേറ്റും തയാറാക്കിയിട്ടുണ്ട്. അന്‍പതിനായിരം രൂപ കുഴല്‍ കിണര്‍ നിര്‍മിക്കാനും ബാക്കി തുക വെള്ള ടാങ്കും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കാനുമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ബസ് സ്റ്റാന്‍ഡിനുള്ളില്‍ കുഴല്‍കിണര്‍ നിമിക്കാനാണ് നഗരസഭ ആലോചിക്കുന്നത്.എന്നാല്‍ ഇത് ഇതുവരെ നടപ്പാക്കിയിട്ടില്ല. ബസ്സ്റ്റാന്‍ഡില്‍ സ്ത്രീകള്‍ക്ക് സ്വന്തമായി വിശ്രമ കേന്ദ്രം ഏറെ പ്രയോജനപ്പെടുത്താനാകും.കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനടക്കം ഇവിടെ സൗകര്യമുണ്ടാവും.കുടിവെള്ള സൗകര്യവും ഇവിടെ ഒരുക്കുന്നത് ഏറെ പ്രയോജനപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."