HOME
DETAILS
MAL
കെ.എസ്.യു ഡി.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
June 14 2016 | 03:06 AM
കൊട്ടാരക്കര: കെ.എസ്.യു കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കൊട്ടാരക്കര ഡി.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
വാളകം ആര്.വി.എച്ച്.എസ്.എസ് ലെ അധ്യാപകനായ കൃഷ്ണകുമാറിനെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നല്കിയ സ്കൂള്‍ മാനേജര്‍ ആര്. ബാലകൃഷ്ണപിള്ളയ്ക്ക് എതിരെയും 25 വര്‍ഷക്കാലമായി ഈ സ്കൂളില്‍ അധ്യാപനം നടത്തിവന്ന കൃഷ്ണകുമാറിനെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അജു ജോര്‍ജ്ജ് അധ്യക്ഷനായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഒ. രാജന് കെ.എസ്.യു നേതാക്കന്മാരയ ഹാഷിം വെളിയം, ഹരിദാസ്, ഡിജോ, ജിജോ നീലേശ്വരം, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."