കിരീടപ്പോരാട്ടം ; ബംഗ്ലാദേശിന്റെ ആദ്യ ഫൈനല്‍, അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ
പോക്കെഫ്‌സ്ട്രൂം: യുവ ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ ആരാണെന്ന് ഇന്നറിയാം. ദക്ഷിണാഫ്രിക്കയില്‍ അഞ്ചാം കിരീടം തേടി ഇന്ത്യയും ആദ്യ കിരീടം തേടി ബംഗ്ലാദേശുമാണ് ഇന്ന് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ രാജകീയമായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. അതേസമയം, ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ഫൈനലിസ്റ്റുകളാണ് ബംഗ്ലാദേശ്. ആദ്യമായാണ് ബംഗ്ലകള്‍ അ@ണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതിന് മുമ്പ് മൂന്നാം സ്ഥാനത്തെത്തിയതാണ് ബംഗ്ലാദേശിന്റെ മികച്ച നേട്ടം.
അണ്ട@ര്‍ 19 ലോകകപ്പില്‍ തുടച്ചയായി 11 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. 2020 ലെ കിരീട ഫേവറിറ്റുകളുടെ കൂട്ടത്തില്‍ ബംഗ്ലാദേശിന്റെ പേരുമുണ്ടായിരുന്നു. ടൂര്‍ണമെന്റിലുടനീളം അവര്‍ മികച്ച പ്രകടനം നടത്തിയായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്.
2016ലെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ശേഷം ഇന്ത്യ ഇതുവരെ ലോകകപ്പില്‍ തോറ്റിട്ടില്ല.
2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് പൃഥ്വി ഷാ നയിച്ച ഇന്ത്യ നാലാം ലോകകപ്പുയര്‍ത്തിയത്. ഇതോടെ കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. ബംഗ്ലാദേശിനെതിരായ ഫൈനലില്‍ പ്രിയം ഗാര്‍ഗ് നയിക്കുന്ന ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കം.
ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികച്ച പ്രകടനമാണ് നടത്തിക്കൊ@ണ്ടിരിക്കുന്നത്. ബാറ്റിങില്‍ ഓപ്പണര്‍ ജയ്‌സ്വാളാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. അഞ്ചു കളികളില്‍ നിന്നും 312 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് താരം.
ചിരവൈരികളായ പാകിസ്താനെതിരേയുള്ള സെമിയില്‍ അപരാജിത സെഞ്ചുറിയുമായി ജയ്‌സ്വാള്‍ ഇന്ത്യന്‍ വിജയശില്‍പ്പിയായിരുന്നു. ബൗളിങില്‍ സ്പിന്നര്‍ രവി ബിഷ്‌നോയിയും പേസര്‍ കാര്‍ത്തിക് ത്യാഗിയുമാണ് ഇന്ത്യയുടെ നിര്‍ണായക താരങ്ങള്‍. അഞ്ചു കളികളില്‍ നിന്നും 13 വിക്കറ്റുകള്‍ ബിഷ്‌നോയ് ഇതിനകം നേടിക്കഴിഞ്ഞു.
ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ശ്രീലങ്കയെ 90 റണ്‍സിനും ജപ്പാനെ 10 വിക്കറ്റിനും ന്യൂസിലാന്‍ഡിനെ മഴ നിയമപ്രകാരം 44 റണ്‍സിനും ഇന്ത്യ തകര്‍ത്തു വിടുകയായിരുന്നു. ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെ ഇന്ത്യ 74 റണ്‍സിനു തുരത്തി. തീപാറുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സെമിയില്‍ ബദ്ധവൈരികളായ പാകിസ്താനെ പത്ത് വിക്കറ്റിന് ഇന്ത്യ നാണംകെടുത്തുകയായിരുന്നു. ബംഗ്ലാദേശും ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ട്‌റൗ@ണ്ടിലെത്തിയത്.
സിംബാബ്‌വെയെ മഴ നിയമപ്രകാരം 9 വിക്കറ്റിനും സ്‌കോട്ട്‌ലാന്‍ഡിനെ ഏഴു വിക്കറ്റിനും ബംഗ്ലാ കടുവകള്‍ തോല്‍പ്പിച്ചു. പാകിസ്താനെതിരായ അവസാന ഗ്രൂപ്പ് മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനും സെമിയില്‍ ന്യൂസിലാന്‍ഡിനെ ആറു വിക്കറ്റിനും ബംഗ്ലാ കടുവകള്‍ കെട്ടുകെട്ടിച്ചു.
പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), കാര്‍ത്തിക് ത്യാഗി, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ദിവ്യാന്‍ഷ് സക്‌സേന, രവി ബിഷ്‌നോയ്, ധ്രുവ് ജുറേല്‍, സിദ്ദേഷ് വീര്‍, ആകാഷ് സിങ്, അതര്‍വ്വ അന്‍കൊലേക്കര്‍, സുഷാന്ത് മിശ്ര, വിദ്യാധര്‍ പാട്ടീല്‍, ശുഭങ് ഹെഡ്‌ഗെ, ശഷ്വത്ത് റാവത്ത്, കുമാര്‍ കുശാഗ്ര എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയിലെ പോക്കെഫ്‌സ്ട്രൂമിലെ സെന്‍വസ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്സ്റ്റാറിലും മല്‍സരം കാണാം.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയിക്കുകയും ഒന്നില്‍ ബംഗ്ലാദേശ് ജയിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."