കൊട്ടിയൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയെ വീണ്ടും വിസ്തരിച്ചു
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് പെണ്‍കുട്ടിയെ വീണ്ടും വിസ്തരിച്ചു. പ്രായപൂര്‍ത്തി തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനക്ക് അനുമതി തേടി പെണ്‍കുട്ടി നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. കേസില്‍ പെണ്‍കുട്ടിയും പിതാവും മാതാവും വിചാരണവേളയില്‍ കൂറുമാറിയിരുന്നു. ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയാണ് ഒന്നാം പ്രതി.
2017 ഫെബ്രുവരി 26നാണ് പേരാവൂര്‍ പൊലിസ് കേസെടുത്തത്. ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി ഉള്‍പ്പെടെ 10 പേരായിരുന്നു തുടക്കത്തില്‍ പ്രതിസ്ഥാനത്തുണ്ടായത്. ഇവരില്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജാ ആശുപത്രിയില ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി തോമസ്, ഹൈദരലി, അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍സി മാത്യു എന്നിവര്‍ സുപ്രീംകോടതി വഴി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവായി. ഇപ്പോള്‍ ഏഴുപേരാണ് വിചാരണ നേരിടുന്നത്. വിചാരണ 18ന് തുടരും. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രനും അഡീഷണല്‍ പ്രോസിക്യൂട്ടര്‍ സി.കെ രാമചന്ദ്രനും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബീന കാളിയത്തുമാണ് ഹാജരാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."