അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശ് ചാംപ്യന്മാര്
ജോഹനാസ്ബര്‍ഗ്: ഫൈനലിന്റെ ആവേശം കെടുത്തി മഴയെത്തിയപ്പോള്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിനെ വിജയികളായി പ്രഖ്യാപിച്ചു. ആദ്യമായാണ് ബംഗ്ലാദേശ് ലോക ചാംപ്യന്മാരാവുന്നത്. 178 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ബംഗ്ലാദേശ് 41ാം ഓവറില്‍ ഇന്നിങ്സ് തുടരുമ്പോഴാണ് മഴയെത്തിയത്.
ഈ സമയത്ത് 54 പന്തില്‍ 15 റണ്‍സായിരുന്നു ജയത്തിനായി വേണ്ടിയിരുന്നത്. തുടര്‍ന്ന് മഴനിയമപ്രകാരം ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. 42 റണ്‍സോടെ ക്യാപ്റ്റന്‍ അക്ബര്‍ അലിയും മൂന്നു റണ്‍സോടെ റകീബുല്‍ ഹസ്സനുമാണ് ക്രീസിലുണ്ടായിരുന്നത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 47.2 ഓവറില്‍ 177ന് അവസാനിച്ചു. പരമ്പരയിലാകമാനം മികച്ച പ്രകടനം കാഴ്ചവെച്ച ബാറ്റിങ് നിരയെ അക്ഷരാര്‍ഥത്തില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.
മികച്ച ഫോമിലുള്ള ഓപണിങ് ബാറ്റ്സമാന് യശ്വസി ജയ്സ്വാളിന്റെ അര്‍ധസെഞ്ച്വറിയാണ് ബാറ്റിങ് നിരയില്‍ അല്പമെങ്കിലും എടുത്തുപറയാനുള്ളത്. 121 പന്ത് നേരിട്ട യശ്വസി 88 റണ്‍സ് നേടി. ആദ്യ പത്തോവറില്‍ ഇന്ത്യക്ക് വെറും 23 റണ്‍സ് മാത്രമാണ് നേടാനായത്. ദിവ്യാംശ് സക്സേന(17 പന്തില്‍ രണ്ട്), തിലക് വര്‍മ(65 പന്തില്‍ 38), പ്രിയം ഗാര്‍ഗ്(ഒന്‍പത് പന്തില്‍ ഏഴ്), ധ്രുവ് ജുറെല്‍(38 പന്തില്‍ 22), സിദ്ദേഷ് വീര്‍(പൂജ്യം), രവി ബിഷ്ണോയ്(രണ്ട്), അങ്കോലേക്കര്‍(മൂന്ന്), കാര്‍ത്തിക് ത്യാഗി(പൂജ്യം), സുശാന്ത് മിശ്ര(മൂന്ന്) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."