താലപ്പൊലി ആഘോഷത്തിനെത്തിയ രണ്ട് ആനകള്‍ വിരണ്ടോടി
കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിനെത്തിയ രണ്ട് ആനകള്‍ വിരണ്ടോടി. ഭരത് വിശ്വനാഥന്‍, ഉമാമഹേശ്വരന്‍ എന്നീ ആനകളാണ് ഓടിയത്. രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.
രാത്രി എഴുന്നള്ളിപ്പിന് ശേഷം തളയ്ക്കാനായി കൊണ്ടു പോകുന്നതിനിടയിലാണ് ആനകള്‍ വിരണ്ടത്. വിരണ്ടോടിയ ഭരത് വിശ്വനാഥന്‍ കിഴക്കെ നടയില്‍ ശിശു രോഗവിദഗ്ധനായ ഡോ.മോഹന്‍ദാസിന്റെ വീടിന്റെ ഗെയിറ്റ്, കാര്‍ഷെഡ്, മതില്‍ എന്നിവ തകര്‍ത്തു. തുടര്‍ന്ന് അഞ്ചടി ഉയരമുള്ള മതില്‍ ചാടിക്കടന്ന ആന ചെട്ടിയാട്ടില്‍ ബാലന്റെ വീടിന്റെ മതില്‍ തകര്‍ത്ത് തൊട്ടടുത്തുള്ള പുരയിടത്തില്‍ നിന്നു. ഇതിനിടെ ആനയുടെ പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാന്‍ ചാടി രക്ഷപ്പെട്ടു. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിതിനൊടുവില്‍ പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചു. വിരണ്ടോടിയ മറ്റൊരു ആനയായ ഉമാമഹേശ്വരനെ പുല്ലൂറ്റ് കോഴിക്കടയില്‍ വച്ച് തളച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."