HOME
DETAILS
MAL
ബാര്‍ക്കോഴ കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ്
backup
January 17 2019 | 06:01 AM
കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് കേസില്‍ ഇതുവരെ നടത്തിയതെന്നും കോടതി ആവശ്യപ്പെട്ടാല്‍ തുടര്‍ അന്വേഷണം നടത്താമെന്നും വ്യക്തമാക്കി കൊണ്ടാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
മുന്‍മന്ത്രി കെ.എം.മാണി ആരോപണവിധേയനായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയ്ക്കെതിരെ വി.എസ്.അച്യുതാനന്ദനും ബിജു രമേശും നല്കിയ ഹര്‍ജികളിലാണ് വിജിലന്‍സ് നിലപാടറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."