ഗൃഹ വൈദ്യുതീകരണം
വൈദ്യുതകാന്തിക പ്രേരണവും
താപനിലയും
കാന്തത്തിന്റെ ഉത്തരധ്രുവത്തില്‍നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് നിരവധി ബലരേഖകള്‍ കടന്നു പോകുന്നു. ഒരു കാന്തത്തെ നിശ്ചലമാക്കി ഒരു കമ്പിച്ചുരുളിനെ കാന്തത്തെ പൊതിയുന്ന രീതിയില്‍ ചലിപ്പിക്കുകയാണെങ്കില്‍ കമ്പിച്ചുരുള്‍ കാന്തികബലരേഖകളെ ഛേദിക്കും. ഇതിന്റെ ഫലമായി ഒരു ഇ.എം.എഫും കറന്റും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇതിനെ വൈദ്യുതകാന്തിക പ്രേരണം എന്നു വിളിക്കുന്നു.
എ.സി,ഡി.സി ജനറേറ്ററുകള്‍
ഫീല്‍ഡ് കാന്തം, ആര്‍മേച്ചര്‍, സ്ലിപ് റിങ്, സ്ലിപ് റിങ്ങുമായി സ്പര്‍ശിച്ചു നില്‍ക്കുന്ന ബ്രഷ് എന്നിവയടങ്ങിയതാണ് എ.സി.ജനറേറ്റര്‍. സ്ലിപ് റിങ്ങിനു പകരം ഡി.സി.ജനറേറ്ററില്‍ സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റര്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ ഒരേ ദിശയിലേക്ക് വൈദ്യുതി പ്രവഹിക്കപ്പെടുന്നു.
സെല്‍ഫ് ഇന്‍ഡക്ഷനും
മ്യൂച്വല്‍ ഇന്‍ഡക്ഷനും
വൈദ്യുതി ഒരു സോളിനോയിഡിലൂടെ കടത്തി വിടുമ്പോള്‍ ഇതിനു ചുറ്റുമുണ്ടാകുന്ന കാന്തിക ഫ്‌ളക്‌സിന് വ്യതിയാനം സംഭവിക്കുകയാണെങ്കില്‍ സോളിനോയിഡില്‍ ഒരു പ്രേരിത ഇ.എം.എഫ് ഉണ്ടാകുന്നതാണ് സെല്‍ഫ് ഇന്‍ഡക്ഷന്‍. സോളിനോയിഡിലെ പ്രൈമറിച്ചുരുളിലുണ്ടാകുന്ന വൈദ്യുതി വ്യതിയാനത്തിനനുസരിച്ച് സെക്കന്ററി ചുരുളിലുണ്ടാകുന്ന പ്രേരിത വൈദ്യുതിയാണ് മ്യൂച്വല്‍ ഇന്‍ഡക്ഷന്‍.
പവര്‍ കട്ടും ലോഡ് ഷെഡും
ഉപയോക്താക്കള്‍ക്ക് നിശ്ചിത കാലയളവിലേക്ക് അനുവദിക്കപ്പെട്ട വൈദ്യുതിഊര്‍ജ്ജത്തെ കുറയ്ക്കുന്നതാണ് പവര്‍കട്ട്. വേനല്‍ക്കാലത്തും വൈദ്യുത ഉല്‍പാദന കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ മൂലവും ചിലപ്പോള്‍ കുറഞ്ഞ അളവില്‍ വൈദ്യുതി ഉല്‍പ്പാദിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്. ഈ സമയങ്ങളില്‍ കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്കു മുഴുവനായി വിതരണം ചെയ്താല്‍ ഫലത്തില്‍ എല്ലാവര്‍ക്കും വൈദ്യുതി ലഭിക്കുമെങ്കിലും വോള്‍ട്ടേജ് ഡ്രോപ്പായിരിക്കും ഫലം. ഈ പ്രശ്‌നം പരിഹരിക്കാന്‍ വൈദ്യുതി വിതരണം ചെയ്യേണ്ട പ്രദേശങ്ങളെ വിവിധ ഭാഗങ്ങളായി തിരിച്ച് ചില പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ആവശ്യമായ ഭാഗങ്ങളിലേക്കു വൈദ്യുതി വിതരണം നടത്തുന്നതാണ് ലോഡ് ഷെഡിംഗ്.
വീടുകളില്‍ വൈദ്യുതീകരണം നടത്തുമ്പോള്‍ ഉപകരണങ്ങളെ സമാന്തര രീതിയില്‍ ഘടിപ്പിക്കുന്നതു മൂലം പല മേന്മകളുമുണ്ട്. എല്ലാ ഉപകരണങ്ങള്‍ക്കും തുല്യമായ വോള്‍ട്ടേജ് ലഭിക്കാന്‍ സഹായിക്കും. മാത്രമല്ല ഓരോ ഉപകരണത്തിനും പ്രത്യേകം സ്വിച്ചുകള്‍ ഘടിപ്പിച്ച് നിയന്ത്രണ വിധേയമാക്കാനും സാധിക്കും. ഗൃഹ വൈദ്യുതീകരണത്തില്‍ വാട്ട്ഔവര്‍ മീറ്ററുമായി ഘടിപ്പിക്കുന്ന വൈദ്യുതി ലൈന്‍ വിതരണ ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് ഔട്ട് പുട്ടായി വരുന്നതാണെന്നറിയാമല്ലോ. വാട്ട് ഔവര്‍ മീറ്ററില്‍നിന്നു മെയിന്‍ സ്വിച്ചിലേക്കാണ് കണക്ക്ഷന്‍ നല്‍കുന്നത്. ഇതിനാല്‍ തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്താലും വാട്ട് ഔവര്‍ മീറ്ററില്‍ വൈദ്യുതി ഉണ്ടാകുമെന്ന കാര്യം ഓര്‍ക്കണം. മെയിന്‍ സ്വിച്ചില്‍നിന്നു വീട്ടിലെ മെയിന്‍ ഫ്യൂസ് ബോര്‍ഡിലേക്കു വരുന്ന കണക്ഷന്റെ ഇടയിലാണ് ELCB(Earth Leakage Circuit Breaker) ഘടിപ്പിക്കേണ്ടത്. ഈ ഉപകരണം കൂട്ടുകാര്‍ കണ്ടിരിക്കും. ഇവിടെ നിന്ന് ഓരോ മുറിയിലേക്കും പോകുന്ന കണക്ഷനില്‍ ഫേസ് ലൈനിനെ വിവിധ ഭാഗങ്ങളായി തിരിക്കും. തുടര്‍ന്ന് ഓരോ ഫേസ് ലൈനിനെയും ഓരോ ഫ്യൂസുമായോ ഘടിപ്പിക്കും. 5അ വൈദ്യുത പ്രവാഹ തീവ്രത നിശ്ചയിച്ചിരിക്കുന്ന ലൈനില്‍ പരിധിയില്‍ കൂടുതല്‍ വൈദ്യുതി കടന്നു പോയാല്‍ ഉടന്‍ ആ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം നിലയ്ക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഓഫ് ചെയ്തും വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കാം.
എര്‍ത്തിങ്
ഗൃഹവൈദ്യുതീകരണത്തില്‍ സുപ്രധാനമായൊരു കാര്യമാണ് എര്‍ത്തിങ്. വീടിന് ഇരുവശങ്ങളിലേക്കും ഇരുമ്പ് പൈപ്പുകള്‍ നാട്ടിയാണ് സാധാരണയായി എര്‍ത്തിങ് ചെയ്യുന്നത്. വീടുകളിലുപയോഗിക്കുന്ന പവര്‍ പ്ലഗുകള്‍ക്കായി പ്രത്യേകം എര്‍ത്തിങ് ചെയ്യുന്നതാണ് ഉചിതം. ഉപ്പും ചിരട്ടക്കരിയും കലര്‍ന്ന മിശ്രിതത്തിന് ഇങ്ങനെ എര്‍ത്തിങ് എളുപ്പമാക്കാനാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. വൈദ്യുതിയുടെ അമിത പ്രവാഹ തീവ്രതയില്‍ മാറ്റം വരുത്തുകയാണ് എര്‍ത്തിങില്‍ ചെയ്യുന്നത്. ഇതുമൂലം വൈദ്യുത ഉപകരണങ്ങള്‍ക്കു കേടുപാടു സംഭവിക്കുന്നില്ല.
പ്രതിരോധം
ചാലകത്തിന്റെ നീളവും പ്രതിരോധവും തമ്മില്‍ ബന്ധമുണ്ട്. ചാലകത്തിന്റെ ഛേദതല വിസ്തീര്‍ണം കൂടുംതോറും പ്രതിരോധം കുറയും. പ്രതിരോധം കൂടിയാല്‍ കറന്റ് കുറയും.കറന്റും വോള്‍ട്ടതയും ചേര്‍ത്ത് പ്രതിരോധം കണ്ടെത്താനാകും.
വോള്‍ട്ടേജ്
കറന്റും പ്രതിരോധവും കൂടിച്ചേര്‍ന്നതിനെയാണ് വോള്‍ട്ടേജ് എന്നു പറയുന്നത്. കറന്റിനെ ആമ്പിയര്‍ കൊണ്ടും പ്രതിരോധത്തെ ഓം യൂണിറ്റ് കൊണ്ടുമാണ് സൂചിപ്പിക്കുന്നത്. വൈദ്യുതിയുടെ പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുന്ന ഏകകമാണ് വോള്‍ട്ട് . ഇലക്ട്രിക്കല്‍ പൊട്ടന്‍ഷ്യലിനെ ആശ്രയിച്ച് മാത്രമാണ് വൈദ്യുതി ഒഴുകുന്നത്. പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തെ സൂചിപ്പിക്കുന്ന ചിഹ്നമാണ് ഢ . ഇറ്റാലിയന്‍ ഊര്‍ജ തന്ത്രജ്ഞനായ അലക്‌സാണ്ടര്‍ വോല്‍ട്ടായോടുള്ള ആദരസൂചകമായാണ് ഈ പേരു നല്‍കിയിരിക്കുന്നത്.
താപം, താപനില
താപനില എന്നാല്‍ ഒരു പദാര്‍ഥത്തിന്റെ ചൂടിന്റേയോ തണുപ്പിന്റേയോ അളവാണ്. താപനില അളക്കുന്നത് സാധാരണയായി കെല്‍വിനില്‍ ആണ്. ഡിഗ്രി സെല്‍ഷ്യസ് എന്ന അളവും ഉപയോഗിച്ചു വരുന്നു.
ഗ്രീന്‍ ഹൗസ് എഫെക്റ്റ്
ചില സസ്യങ്ങള്‍ ചില്ലുകൂട്ടില്‍ അടച്ചു വളര്‍ത്തുന്ന രീതി കണ്ടിട്ടില്ലേ. ഇവയെ ഗ്രീന്‍ഹൗസ് എന്നാണു വിളിക്കുന്നത്. ഇത്തരം ചില്ലു കൂടുകള്‍ക്കൊരു പ്രത്യേകതയുണ്ട്. ഇതിലേക്ക് കടന്നെത്തുന്ന സൂര്യപ്രകാശം പുറത്തുപോകാതെ കൂടിനുള്ളില്‍ തങ്ങും. ഇതോടെ കൂടിനുള്ളിലെ ചൂടുകൂടും. ഈ പ്രതിഭാസത്തിന്റെ പേരില്‍ നിന്നാണ് ഗ്രീന്‍ ഹൗസ് എഫെക്റ്റ് എന്ന പേര് നമ്മുടെ ശാസ്ത്രജ്ഞന്‍ ആഗോള താപനത്തെ സൂചിപ്പിക്കാന്‍ കടമെടുത്തത്.
ആഗോള താപം കുറയ്ക്കാനുള്ള വഴികള്‍
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക
സി.എഫ്.സി വാതകങ്ങളുടെ ഉപയോഗം ത്വരിതപ്പെടുത്തുക
ഹൈഡ്രജനെ ഇന്ധനമാക്കി മാറ്റാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിക്കുക
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍ പരമാവധി ഉപയോഗപ്പെടുത്തുക
താപഗതികം
(തെര്‍മോഡൈനാമിക്)
താപം, താപനില എന്നീ ആശയങ്ങളെക്കുറിച്ചും താപവും മറ്റുള്ള ഊര്‍ജ്ജ രൂപങ്ങളെക്കുറിച്ചുമുള്ള പഠനമാണ് താപഗതികം. താപവും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ പഠനശാഖ വളരെ വിശദമായി പഠനം നടത്തുന്നുണ്ട്. ശാസ്ത്രത്തിന്റെ വിവിധ ശാഖകളില്‍ താപഗതികതത്ത്വങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
തെര്‍മോ മീറ്റര്‍
തെര്‍മോമീറ്ററുകള്‍ ഉപയോഗിച്ചാണ് താപം അളക്കുന്നത്. ഇവയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന മൂലകമാണ് മെര്‍ക്കുറി. മെര്‍ക്കുറി താപമേറ്റാല്‍ വികസിക്കും എന്ന കണ്ടെത്തലാണ് തെര്‍മോമീറ്ററില്‍ ഉപയോഗപ്പെടുത്താന്‍ കാരണം.
താപനിലയെ അളക്കാം
താപനില അളക്കുന്നതിന് വിവിധ ഏകകങ്ങള്‍ നിലവിലുണ്ട്. സെല്‍ഷ്യസ് സ്‌കെയില്‍, ഫാരന്‍ ഹീറ്റ് സ്‌കെയില്‍, കെല്‍വിന്‍ സ്‌കെയില്‍ എന്നിവയാണത്. ശുദ്ധ രൂപത്തിലുള്ള ഐസിന്റെ ദ്രവണാങ്കം ഒരു ഡിഗ്രി സെല്‍ഷ്യസ് എന്നും ശുദ്ധജലത്തിന്റെ തിളനില 100 ഡിഗ്രി സെല്‍ഷ്യസ് എന്നും കണക്കാക്കിയാണ് ഈ ഏകകം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇനി ഫാരന്‍ ഹീറ്റ് സ്‌കെയിലിലാകട്ടെ, ശുദ്ധ രൂപത്തിലുള്ള ഐസിന്റെ ദ്രവണാങ്കം 32 ഫാരന്‍ ഹീറ്റാണ്. ശുദ്ധജലത്തിന്റെ തിളനിലയാകട്ടെ 212 ഉം. ഫാരന്‍ ഹീറ്റ് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്റെ പേരില്‍നിന്നാണ് സ്‌കെയിലിന് ഈ പേര് ലഭിച്ചത്. -273.15 ഡിഗ്രി സെല്‍ഷ്യസിനെ കേവല പൂജ്യമായി കണക്കാക്കുന്ന ഈ ഏകകം കണ്ടെത്തിയത് ലോര്‍ഡ് കെല്‍വിന്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."