'ആളുകള്‍ ഇപ്പോഴും കോട്ടും ജാക്കറ്റുമിട്ടല്ലേ നടക്കുന്നത്, പിന്നെ രാജ്യത്ത് എവിടെയാണ് സാമ്പത്തിക മാന്ദ്യം'- ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അളക്കാന്‍ പുതിയ അളവുകോലുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി എം.പി വീരേന്ദ്രസിങ്. ആളുകള്‍ ധരിക്കുന്ന വസ്ത്രമാണ് സാമ്പത്തിക പ്രതിമാന്ദ്യത്തിന്റെ അളവുകോല്‍. ആളുകള്‍ കോട്ടും ജാക്കറ്റുമൊക്കെ ഇട്ടു നടക്കുന്ന രാജ്യത്ത് എന്ത് സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് എം.പിയുടെ ചോദ്യം.
'ലോകത്തുടനീളം ഡല്‍ഹിയിലും മാന്ദ്യത്തെക്കുറിച്ചാണ് ചര്‍ച്ച. ഇവിടെ ഏതെങ്കിലും തരത്തിലുള്ള മാന്ദ്യം ഉണ്ടെങ്കില്‍ നമ്മള് കുര്‍ത്തയും മുണ്ടുമാണ് ധരിക്കേണ്ടത്. അല്ലാതെ കോട്ടും ജാക്കറ്റുമല്ല. ഇവിടെ മാന്ദ്യമുണ്ടായിരുന്നെങ്കില്‍ നമ്മള് തുണികള്‍ വാങ്ങില്ല. പാന്റുകളും പൈജാമകളും വാങ്ങില്ല' - എം.പി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു വിരേന്ദ്ര സിംഗ്.
ഇത് ആദ്യമായല്ല വിരേന്ദ്ര സിംഗ് സാമ്പത്തിക മാന്ദ്യമില്ലെന്ന് കാണിക്കാന്‍ വിചിത്ര വാദങ്ങള്‍ ഉയര്‍ത്തുന്നത്. നേരത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ വളര്‍ച്ചക്കുളള ഉദാഹരണമാണ് ട്രാഫിക് ജാം എന്ന് വിരേന്ദ്രസിംഗ് പറഞ്ഞിരുന്നു.
അതേസമയം വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ പരിതാപാവസ്ഥയില്‍ ഐ.എം.എഫ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."