HOME
DETAILS
MAL
ഹിന്ദുത്വ അജന്‍ഡ കോര്‍പറേറ്റ് സഹായത്തോടെ നടപ്പാക്കുന്നു: കാരാട്ട്
backup
June 14 2016 | 04:06 AM
മഞ്ചേരി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഹിന്ദുത്വ അജന്‍ഡ കോര്‍പറേറ്റ് സഹായത്തോടെ നടപ്പാക്കുന്നതായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
മഞ്ചേരിയില്‍ 'ഇ.എം.എസിന്റെ ലോകം' എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാറിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുകയെന്നത് ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സ്വാതന്ത്ര്യസമരത്തില്‍ യാതൊരുപങ്കും നിര്‍വഹിക്കാത്ത ആര്‍.എസ്.എസിന്റെ നയങ്ങളാണ് ബി.ജെ.പി നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളുടെ മനസിനെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.പി വാസുദേവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി ജലീല്‍, പാലൊളി മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."