സിറിയയില്‍ സ്ഫോടനം: യു.എസ് പൗരന്മാര് ഉള്‍പ്പെടെ 19 പേര് കൊല്ലപ്പെട്ടു
ദമസ്കസ്: വടക്കന്‍ സിറിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
കൊല്ലപ്പെട്ടവരില്‍ നാല് യു.എസ് പൗരന്മാരുണ്ട്. മംമ്പിജ് നഗരത്തില്‍ പെട്രോളിങ് നടത്തുന്നതിനിടെയാണ് ഐ.എസിന്റെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. സിറിയയില്‍നിന്ന് ഐ.എസിനെ പൂര്‍ണമായി പരാജയപ്പെടുത്തിയെന്നു യു.എസ് അവകാശപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
ചാവേര്‍ പെട്ടിത്തെറിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നു പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.
അതിനിടെ ഐ.എസിനെ സിറിയയില്‍നിന്ന് ഇല്ലാതാക്കിയെന്ന ട്രംപിന്റെ അവകാശവാദത്തെ എതിര്‍ത്ത് യു.എസ് സെനറ്റര്‍മാര്‍ രംഗത്തെത്തി.
സിറിയയില്‍ യു.എസ് പൗരന്മാര് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അവര്‍.
പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയില്‍ ആശങ്കയുണ്ടെന്നും ഐ.എസ് കൂടുതല്‍ കരുത്തരാവുകയാണെന്നും മുതിര്‍ന്ന റിപബ്ലിക്കന്‍ നേതാവ് ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."