രണ്ടാം ഉച്ചകോടി: കിമ്മിന്റെ കത്തുമായി യോങ് ചോല് യു.എസിലേക്ക്
പോങ്യാങ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെയും രണ്ടാം ഉച്ചകോടിയുടെ വഴികള്‍ തെളിയുന്നു. കിമ്മിന്റെ സന്ദേശവുമായി ഉ.കൊറിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന അംഗം കിം യോങ് ജോല് യു.എസിലേക്കു പുറപ്പെട്ടു. ട്രംപിനു കൈമാറാനുള്ള കിമ്മിന്റെ കത്തുമായാണ് അദ്ദേഹം യു.എസില്‍ എത്തുക.
ബെയ്ജിങ്ങില്നിന്നാണ് യോങ് ചോല് യു.എസിലേക്ക് വിമാനം കയറുകയെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി അദ്ദേഹം ഇന്നു കൂടിക്കാഴ്ച നടത്തിയേക്കും. രണ്ടാം ഉച്ചകോടി വിയ്റ്റാനാമില്‍ നടന്നേക്കും.
കൂടിക്കാഴ്ച ഫെബ്രവരിയില്‍ നടക്കാനാണ് സാധ്യതയെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സിംഗപ്പൂരില്‍ നടന്ന ഒന്നാം ഉച്ചകോടിയിലെ തീരുമാനങ്ങളില്‍ കാര്യമായ പുരോഗതിയൊന്നും ഇതുവരെയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."