കനയ്യകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ച് സി.പി.ഐ
ന്യൂഡല്‍ഹി: രാജ്യദ്രോഹകേസില്‍ ആരോപണവിധേയനായ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ പൊതുതെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സി.പി.ഐ.
പൊതുതെരഞ്ഞെടുപ്പില്‍ കനയ്യയെ മല്‍സരിപ്പിക്കാന്‍ നേരത്തെ തന്നെ സി.പി.ഐ തീരുമാനിച്ചിരുന്നു. ബിഹാറിലെ ബെഗുസരൈ മണ്ഡലത്തില്‍നിന്ന് വിശാലസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കനയ്യയെ നിര്‍ത്താനായിരുന്നു തീരുമാനം. ബിഹാറില്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ശരത് യാദവിന്റെ എല്‍.ജെ.ഡി, എച്ച്.എ.എം, എന്‍.സി.പി, ഇടതുപക്ഷം എന്നിവ ഉള്‍പ്പെടുന്നതാണ് വിശാലസഖ്യം. ജെ.എന്‍.യുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കനയ്യയെ മത്സരിപ്പിക്കുന്നതിനെതിരേ വിശാലസഖ്യത്തില്‍ എതിരഭിപ്രായം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."