എം.എസ്.എഫ് കൗണ്‍സില്‍; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത, സാദിഖലി തങ്ങളുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കെ.പി.എ മജീദ്
കോഴിക്കോട്: എം.എസ്.എഫ് കൗണ്‍സിലുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും ചില പത്രങ്ങളിലും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എം.എസ്.എഫ് കൗണ്‍സിലില്‍ മുസ്ലിംലീഗ് നേതാക്കള്‍ ഒരുതരത്തിലും ഇടപെടല്‍ നടത്തിയിട്ടില്ല. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം യാദൃശ്ചികമായാണ് കോഴിക്കോട് ലീഗ് ഹൗസില്‍ എത്തിയത്. എന്നാല്‍ കൗണ്‍സില്‍ മാറ്റി വെക്കാനുള്ള കാരണം സാദിഖലി തങ്ങളുടെ ഇടപെടലാണെന്ന മട്ടിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പു സംഘര്ഷതെ തുടര്‍ന്ന് നിര്‍ത്തി വെച്ചെന്നും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഭൂരിപക്ഷം ജില്ല കമ്മിറ്റികളും ഐക്യ കണ്ടേനെ നിര്‍ദേശിച്ച നിഷാദ് കെ സലീമിന് പകരം വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പികെ നവാസിനെ പ്രഖ്യാപിക്കാനുള്ള പാണക്കാട് സാദിഖലി തങ്ങളുടെ ശ്രമം കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാളിപ്പോയെന്ന രീതിയില്‍ വന്ന വാര്ത്ഥയാണ് കെ.പി എ മജീദ് നിഷേധിച്ചത്.
അഭിപ്രായ സമന്വയത്തിലൂടെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്ന റിട്ടേണിങ് ഓഫീസറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കൗണ്‍സില്‍ തിയ്യതി നീട്ടിവെച്ചത്. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."