അന്നമ്മയെ കൊന്നത് ആട്ടിന്‍സൂപ്പില്‍ വിഷം കലര്‍ത്തി; കൂടത്തായി കേസില്‍ ആറാം കുറ്റപത്രവും സമര്‍പ്പിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആറാം കുറ്റപത്രവും സമര്‍പ്പിച്ചു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് തിങ്കളാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയെ കൊന്ന കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ആട്ടിന്‍ സൂപ്പില്‍ നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യത്തെ കൊലപാതകമായിരുന്നു അന്നമ്മയുടേത്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കില്‍ അന്നമ്മ തോമസ് കൊലക്കേസില്‍ ജോളി മാത്രമാണ് പ്രതി.
പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ജോളി ബിരുദാനന്തര ബിരുദ ധാരിയാണെന്നാണ് ഭര്‍ത്താവിന്റെ കുടുംബത്തെ വിശ്വസിപ്പിച്ചിരുന്നത്. കല്ല്യാണത്തിന് ശേഷം അന്നമ്മ ജോളിയോട് ജോലിക്ക് പോകാന്‍ നിരന്തരം ആവശ്യപ്പെടുമായിരുന്നു. ഇത് ശല്യമായി തോന്നിയതോടെയാണ് അന്നമ്മയെ കൊല്ലാന്‍ തീരുമാനിച്ചത്. വീടിന്റെ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശവും കൊലപാതകത്തിന്റെ മറ്റൊരു കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."