HOME
DETAILS

വിവാഹ മോചനം തേടിയതിന് ഭര്‍ത്താവിന്റെ പ്രതികാരം; ഭാര്യയുടെ കാറില്‍ ചുറ്റിക്കറങ്ങി നിയമം ലംഘിച്ചു, 375 തവണ!

  
backup
March 01 2017 | 15:03 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad%e0%b4%b0

ജിദ്ദ: വിവാഹ മോചനമാവശ്യപ്പെട്ട ഭാര്യയോട് പ്രതികാരം ചെയ്യുന്നതിന് അവരുടെ ഉടമസ്ഥതയിലുള്ള കാര്‍ ഉപയോഗിച്ച് ഭര്‍ത്താവ് 375 തവണ ഗതാഗത നിയമലംഘനം നടത്തിയ സംഭവത്തില്‍ യുവതിക്ക് ചുമത്തിയ പിഴകള്‍ റദ്ദാക്കി. ഇതിനു പുറമെ യുവതിയുടെ പേരില്‍ രേഖപ്പെടുത്തിയ മുഴുവന്‍ പിഴകളും ട്രാഫിക് ഡയറക്ടറേറ്റ് യുവാവിന്റെ പേരിലേക്ക് മാറ്റി. എകദേശം മൂന്നു ലക്ഷം റിയാല്‍ വരെയായിരുന്നു ട്രാഫിക് പിഴ യുവതിയുടെ പേരില്‍ ചുമത്തിയിരുന്നത്.

സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദമില്ലെങ്കിലും അവരുടെ പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം. നിയമലംഘനം നടത്തിയത് ഭര്‍ത്താവാണെന്ന് കണ്ടെത്തിയതോടെ പിഴ അദ്ദേഹത്തോടു തന്നെ അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജിദ്ദ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ബ്രിഗേഡിയന്‍ സുലൈമാന്‍ അല്‍സകരിയ പറഞ്ഞു.

ആഴ്ചകള്‍ക്കിടെ 375 തവണ നിയമലംഘനം നടത്തിയതായി മൊബൈല്‍ നോട്ടിഫിക്കേഷന്‍ വന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് നര്‍മൈന്‍ എന്ന യുവതി ജനുവരിയില്‍ ട്രാഫിക് അധികൃതരെ സമീപിച്ചു. അന്വേഷണമാവശ്യപ്പെട്ട് വീഡിയോ ക്ലിപ്പിലൂടെ നര്‍മൈന്റെ പിതാവും രംഗത്തെത്തുകയുണ്ടായി. വിവാഹമോചനമാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തതോടെയാണ് ഭര്‍ത്താവ് ഗതാഗത ലംഘനം നടത്തിയത്.

കേസ് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ പരാതിക്കാരിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ആവശ്യമായ നടപടിയെടുത്തതായി ജിദ്ദ ഗതാഗത വകുപ്പ് മേധാവി പറഞ്ഞു. പിഴ അടക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയും വാഹനം ഉടമസ്ഥയെ തിരിച്ചേല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. പരാതിയിന്മേല്‍ ഉചിതമായ നടപടി സ്വീകരിച്ച ഗതാഗത വകുപ്പിന് നന്ദി അറിയിച്ച നര്‍മൈന്‍ വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

ദമ്പതികളെ ഒരുമിപ്പിക്കാനുള്ള അനുരജ്ഞന സമിതിയുടെ ശ്രമം പരാജയപ്പെട്ടതോടെ വിവാഹമോചന കേസ് ഈ മാസം പകുതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. രണ്ടാം വിവാഹം ചെയ്ത ഭര്‍ത്താവിനോട് പ്രതികാരം ചെയ്യുന്നതിന് 2015ല്‍ മറ്റൊരു യുവതി സമാന രീതിയില്‍ നിയമലംഘനം നടത്തിയിരുന്നു. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള വാഹനമുപയോഗിച്ച് ഗതാഗതലംഘനം നടത്തി മൂന്നു ലക്ഷം റിയാല്‍ പിഴ വരുത്തിവയ്ക്കുകയായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago