HOME
DETAILS

ഉമര്‍ മതീന്‍: പൊലിസാകാന്‍ ആഗ്രഹിച്ച ഷാര്‍പ്പ് ഷൂട്ടര്‍

  
backup
June 14 2016 | 04:06 AM

%e0%b4%89%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%be%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

മാനസിക രോഗിയെന്ന് അടുപ്പമുള്ളവര്‍, ഭീകരബന്ധം തള്ളി കുടുംബം
വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ വെടിയുതിര്‍ത്ത 29കാരനായ ഉമര്‍ മതീന്‍ ആഗ്രഹിച്ചത് പൊലിസ് ഓഫിസറാകാന്‍. ആഗോള സുരക്ഷാ കമ്പനിയായ ജി4 എസില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്ത ഉമര്‍ ഷാര്‍പ്പ് ഷൂട്ടറായിരുന്നു. നേരത്തെ, എഫ്.ബി.ഐയുടെ വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉമറിനെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതോടെയാണ് പൊലിസ് ഇദ്ദേഹത്തിന്റെ നീക്കങ്ങള്‍ അവഗണിച്ചത്.
2013 ല്‍ രണ്ടുതവണയാണ് ഉമറിനെ പൊലിസ് ചോദ്യം ചെയ്തത്. ഇയാള്‍ക്ക് അമേരിക്കയിലെ ചാവേറുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നു. എന്നാല്‍, ഉമറിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് ഇയാളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. 40 തവണ നിഷ്‌കരുണം വെടിവയ്ക്കാനുണ്ടായ സാഹചര്യമാണ് പൊലിസ് പരിശോധിക്കുന്നത്.
മൂന്ന് മണിക്കൂര്‍ നേരത്തെ ഏറ്റുമുട്ടലിനൊടുവിലാണ് ഉമറിനെ വധിക്കാനായത്. 12 ദിവസം മുന്‍പ് നിയമപ്രകാരം വാങ്ങിയ റൈഫിളും ഹാന്‍ഡ് ഗണും ഉപയോഗിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്.
തോക്കും സ്‌ഫോടകവസ്തുക്കളുമായായിരുന്നു ആക്രമണം തുടങ്ങിയത്. കണ്ണില്‍കണ്ടവരെയെല്ലാം വെടിവച്ചു. പാരിസ് ആക്രമണത്തിന്റെ മാതൃകയിലായിരുന്നു വെടിവയ്പ്. ഫ്‌ളോറിഡയിലെ സെന്റ്‌ലൂയിസ് പോര്‍ട് സ്വദേശിയായിരുന്നു മതീന്‍.
സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷമാണ് മതീനെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നാണ് പിതാവ് സിദ്ദീഖ് മതീന്‍ പറയുന്നത്. നേരത്തെയും സ്വവര്‍ഗാനുരാഗികള്‍ ചുംബിക്കുന്നതു കണ്ട് ഉമര്‍ അക്രമാസക്തനായിരുന്നു. ഇടയ്ക്ക് അക്രമാസക്തനാകുന്ന സ്വഭാവക്കാരനായിരുന്നു ഇയാള്‍. കഴിഞ്ഞ വെള്ളിയാഴ്ചയും പിതാവ് മകനുമായി പള്ളിയിലെത്തിയിരുന്നു.
നിസ്‌കാരം കഴിഞ്ഞ് ആരോടും മിണ്ടാതെ പെട്ടെന്നു തിരികെപ്പോകുന്ന സ്വഭാവമായിരുന്നു ഉമറിന്റേത്. തന്റെ മകന്റെ ചെയ്തികള്‍ക്ക് മതവുമായി ബന്ധമില്ലെന്നും പിതാവ് പറയുന്നു.
ഉമര്‍ മാനസിക രോഗിയാണെന്ന് മുന്‍ ഭാര്യ സിതോറ യൂസുഫ് പറഞ്ഞു. നാലു മാസം മാത്രമാണ് ഇവരുടെ ബന്ധം തുടര്‍ന്നത്. എപ്പോഴും ഉപദ്രവിക്കുന്ന ഉമറില്‍നിന്നു തന്റെ ബന്ധുക്കളെത്തിയാണ് രക്ഷപ്പെടുത്തിയതെന്ന് അവര്‍ പറയുന്നു.
വീട്ടുകാരോട് സംസാരിക്കാന്‍പോലും ഇയാള്‍ അനുവദിക്കുമായിരുന്നില്ല. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും രേഖകള്‍ പ്രകാരം ഇരുവരും വിവാഹമോചിതരല്ല. 'സംഭവമറിഞ്ഞപ്പോള്‍ നടുങ്ങിപ്പോയി, ഞാന്‍ ആകെ തകര്‍ന്നു, പൊട്ടിക്കരഞ്ഞു' സിതോറ പറഞ്ഞു.
ഭീകരസംഘടനായി ഒമറിന് ബന്ധമില്ലെന്നും മാനസിക പ്രശ്‌നങ്ങളാണ് കൂട്ടക്കൊലയിലേക്കു നയിച്ചതെന്നും അവര്‍ പറയുന്നു.
അഫ്ഗാനില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് ഉമറിന്റെ പിതാവ്. കാലിഫോര്‍ണിയയില്‍നിന്നു സംപ്രേക്ഷണം ചെയ്യുന്ന 'പായം ഇ അഫ്ഗാന്‍' എന്ന ചാനലിലെ അവതാരകനാണ് ഇയാള്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  19 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  32 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago