HOME
DETAILS

'നുഴഞ്ഞുകയറ്റക്കാരെ വെടിവെക്കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്, സൗജന്യ വൈദ്യുതി ഉള്‍പെടെയുള്ള പ്രഖ്യാപനങ്ങളാണ് എ.എ.പിക്ക് ഗുണമായത്'- തിരിച്ചടിയില്‍ വിശദീകരണവുമായി ബി.ജെ.പി എം.പി

  
backup
February 11 2020 | 06:02 AM

national-bjp-mp-ramesh-bidhuri-on-election-result-11-02-2020

ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടിയായിട്ടില്ലെന്ന വാദവുമായി ബി.ജെ.പി എം.പി. തെരഞ്ഞെടുപ്പ് നാളുകള്‍ക്ക് തൊട്ടുമുന്‍പ് ആം ആദ്മി പാര്‍ട്ടി നടത്തിയ ചില പ്രഖ്യാപനങ്ങളാണ് അവരുടെ മുന്നേറ്റത്തിന് കാരണമെന്നും രമേഷ് ബിദുരി ചൂണ്ടിക്കാട്ടി.

പ്രതിമാസം 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാത്തവരില്‍ നിന്നും ബില്‍ ഈടാക്കില്ലെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം ദരിദ്ര വിഭാഗക്കാരെ വലിയ രീതിയില്‍ സ്വാധീനിച്ചെന്നായിരുന്നു രമേഷ് ബിദുരിയുടെ വാദം. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം ദരിദ്രരെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാന്‍ ഡല്‍ഹിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. എത്തിച്ചിരുന്നെങഅകില്‍ സ്ഥിതി മറ്റൊന്നായേനെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിമാസം 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാത്തവരില്‍ നിന്നും നിരക്ക് ഈടാക്കില്ലെന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് മുഖ്യമന്ത്രി കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. വൈദ്യുതി സബ്‌സിഡിക്ക് പ്രതിവര്‍ഷം 1,800 മുതല്‍ 2,000 കോടി രൂപ വരെയാണ് സര്‍ക്കാരിന് ചിലവാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2015 ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ വൈദ്യുതി ബില്ലുകള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികള്‍ തന്നെയാണെന്നും അവരെ വെടിവെച്ചുകൊല്ലണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും എം.പി ചോദിച്ചു. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണമെന്ന് കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു.

പൗരത്വ നിയമത്തിനെതിരായി ഷാഹീന്‍ ബാഗില്‍ ഉള്‍പ്പെടെ നടക്കുന്ന പ്രതിഷേധത്തെ ബി.ജെ.പി തെരഞ്ഞെടുപ്പ് ആയുധമാക്കിയിരുന്നു. പ്രതിഷേധത്തെ ഹിന്ദു മുസ്‌ലിം പ്രശ്‌നമാക്കിയായിരുന്നു ബി.ജെ.പിയുടെ പ്രചരണം. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കിയായിരുന്നു ബിജെപി നേതാക്കള്‍ ചിത്രീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago