നാളെ നിങ്ങളാവാം രക്തത്തിന്റെ ആവശ്യക്കാരന്‍
ലോകാരോഗ്യസംഘടനയുടെ ആഹ്വാനപ്രകാരം എല്ലാവര്‍ഷവും ജൂണ്‍ 14 രക്തദാതാവു ദിനമായി ആചരിക്കുകയാണ്. രക്തഗ്രൂപ്പുകള്‍ കണ്ടെണ്ടത്തിയ ജര്‍മന്‍ശാസ്ത്രജ്ഞന്‍ കാള്‍ ലാന്റ് സ്‌റ്റെയിനറുടെ ജന്മദിനമാണു ജൂണ്‍ 14. രക്തദാനം പ്രോത്സാഹിപ്പിക്കുന്ന സന്ദേശവുമായാണ് ഓരോ ജൂണ്‍ പതിനാലുമെത്തുന്നത്. 'രക്തം നമ്മെയെല്ലാം ഒന്നിപ്പിക്കുന്നു. രക്തംകൊടുക്കൂ, ജീവിതം പങ്കുവയ്ക്കൂ' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
സാമൂഹ്യസേവനം നടത്താന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടെണ്ടങ്കിലും അതിനു സമയംകണ്ടെണ്ടത്താന്‍ പലര്‍ക്കും കഴിയില്ല. എന്നാല്‍, മൂന്നുമാസംകൂടുമ്പോള്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ അംഗീകൃതരക്തബാങ്കില്‍ രക്തംനല്‍കാന്‍ തയാറായാല്‍ അത് ഏറ്റവുംമികച്ച സേവനമായി മാറും. പത്തുമിനിറ്റ് നേരമേ രക്തദാനത്തിനാവശ്യമുള്ളൂ.
രാഷ്ട്രീയ, ജാതി, മതചിന്തകള്‍ക്കതീതമാണു രക്തദാനം. മതേതരത്വം എക്കാലത്തും നൂറുശതമാനവും പാലിക്കപ്പെടുന്ന ഏകമേഖലയാണിത്. അപകടങ്ങളും രോഗങ്ങളും ദിനംപ്രതി വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ രക്തദാനത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. എ, ബി, ഒ പോസിറ്റീവ് ഗ്രൂപ്പുകള്‍ സുലഭമാണെങ്കിലും എബി പോസിറ്റീവും, ഒ, എ, ബി, എബി നെഗറ്റീവ് ഗ്രൂപ്പുകളും കിട്ടാന്‍ വല്ലാതെ പ്രയാസപ്പെടുന്നു.
കുറച്ചുവര്‍ഷമായി ബോംബെ ഗ്രൂപ്പ് എന്നൊരു രക്തഗ്രൂപ്പുകൂടി നിലവിലുണ്ട്. എല്ലാ രക്തത്തിലും എച്ച് എന്ന ആന്റിജന്റെ സാന്നിദ്ധ്യമുണ്ടെണ്ടങ്കിലും അത്യപൂര്‍വമായി ചിലരില്‍ എച്ച് ആന്റിജന്‍ കാണപ്പെടുന്നില്ല. ഒ ഗ്രൂപ്പുകാരാണു എന്നാണ് തുടക്കത്തില്‍ കരുതുക. എന്നാല്‍, വിദഗ്ധ പരിശോധനയിലൂടെ മാത്രമേ ബോംബെ ഗ്രൂപ്പ് ആണെന്ന് അറിയാന്‍ കഴിയൂ. ഇന്ത്യയില്‍തന്നെ ഇതിനകം ഏകദേശം മൂവായിരത്തോളംപേരെ മാത്രമേ ബോംബെ ഗ്രൂപ്പുകാരായി തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇത്തരക്കാര്‍ക്കു രക്തത്തിന്റെയാവശ്യം വന്നാല്‍ അതേ ഗ്രൂപ്പില്‍പ്പെട്ടവരെ കിട്ടാന്‍ കടുത്ത പ്രയാസം നേരിടുന്നുണ്ടണ്ട്.
രക്തദാനം സുരക്ഷിതമാകേണ്ടണ്ടത് അത്യാവശ്യമാണ്. എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ രക്തംസ്വീകരിക്കുന്നതിലൂടെ പകരുന്ന സാഹചര്യം ഒരുകാലത്തുണ്ടണ്ടായിരുന്നു. എന്നാല്‍, എയ്ഡ്‌സ് നിയന്ത്രണസമിതികളുടെ ശക്തമായ ഇടപെടല്‍ കൊണ്ടണ്ട് രക്തബാങ്കുകളുടെ നിലവാരം ഉറപ്പാക്കുകയും എലീസ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. എന്നാലും, വിന്‍ഡോ പിരീഡില്‍ (എച്ച്.ഐ.വി അണുബാധയുടെ തുടക്കത്തില്‍) തിരിച്ചറിയാന്‍ കഴിയില്ല.
അതിനൂതനമായ എന്‍.എ.ടി (നൂഡിക് ആസിഡ് ടെസ്റ്റ്) എന്ന പരിശോധന നിലവിലുണ്ടെണ്ടങ്കിലും നമ്മുടെ ബ്ലഡ്ബാങ്കുകളില്‍ ഇപ്പോഴും ഇതു നടപ്പിലാക്കിയിട്ടില്ല. കേരളത്തില്‍ എറണാകുളത്തെ എ.എം.എ ബ്ലഡ് ബാങ്കില്‍ ഈ സംവിധാനമുണ്ടണ്ട്. എന്‍.എ.ടി എല്ലാ സര്‍ക്കാര്‍ അംഗീകൃത ബ്ലഡ് ബാങ്കിലും നടപ്പാക്കിയാല്‍ എച്ച്.ഐ.വി വാഹകരെ തുടക്കത്തില്‍ത്തന്നെ (ഒരാഴ്ച പിന്നിട്ടവര്‍) തിരിച്ചറിയാന്‍ കഴിയും. ഇതു വളരെ ചെലവേറിയ പരിശോധനയാണെന്നാണ് അധികൃതരുടെ നിലപാട്.
രക്തദാനത്തിനുള്ള അവസരം ഒരിക്കലും പാഴാക്കാതിരിക്കുക, ദാതാവിന് അല്‍പ്പസമയംമാത്രമേ ചെലവാകുന്നുള്ളൂവെങ്കിലും രോഗിക്ക് അവന്റെ ജീവനാണു ലഭിക്കുന്നത്. ഇന്നു രക്തഘടകങ്ങള്‍മാത്രം നല്‍കുന്ന രീതിയാണ് ഏറെയും. അതായത്, പ്ലേറ്റ്‌ലറ്റ്, പ്ലാസ്മ, ക്രയോപ്രെസിപ്പിറ്റേറ്റ് തുടങ്ങിയവ. അതുകൊണ്ടുതന്നെ നാം ഒരു കുപ്പി രക്തം ദാനം ചെയ്താല്‍ അതു ചുരുങ്ങിയത് നാലുരോഗികള്‍ക്കെങ്കിലും പ്രയോജനപ്പെടും.
രക്തത്തില്‍നിന്ന് ഏതെങ്കിലും ഒരു ഘടകംമാത്രം വേര്‍തിരിച്ചെടുക്കുന്ന എഫാരിസിസ് എന്ന സംവിധാനവും നിലവിലുണ്ടണ്ട്. പ്ലേറ്റ്‌ലറ്റ് പോലുള്ള ഒരുഘടകം അഞ്ചോ ആറോ ദാതാക്കളില്‍നിന്നു സ്വീകരിക്കുന്നതിനുപകരം ഒരു ദാതാവില്‍നിന്നു മാത്രം സ്വീകരിക്കാം. രക്തത്തിന്റെ മറ്റു ഘടകങ്ങള്‍ ആ ദാതാവിന്റെ ശരീരത്തിലേയ്ക്കുതന്നെ തിരിച്ചുകയറ്റുകയും ചെയ്യും. മാത്രമല്ല, മൂന്നുദിവസം കഴിഞ്ഞാല്‍ വീണ്ടണ്ടും ഈ ദാതാവിനു പ്ലേറ്റ്‌ലറ്റ് ദാനംചെയ്യാന്‍ കഴിയും. കോഴിക്കോട് മെഡിക്കല്‍ കോളജിലുള്‍പ്പെടെ എല്ലാ പ്രധാനരക്തബാങ്കുകളിലും ഈ സംവിധാനം നിലവില്‍വന്നുകഴിഞ്ഞു.
'എനിക്കു സമയം കിട്ടുന്നില്ല', 'എന്നെയാരും രക്തത്തിനായി സമീപിച്ചിട്ടില്ല' തുടങ്ങിയ ന്യായീകരണങ്ങളാണു ചിലര്‍ രക്തം ദാനംചെയ്യാതിരിക്കുന്നതിനു കാരണമായി പറയുന്നത്. 'എന്തിനാണു വെറുതെ റിസ്‌കെടുക്കുന്നതെ'ന്നാണു വേറെചിലര്‍ ചോദിക്കുന്നത്. ഇതിലൊന്നും ഒരര്‍ഥവുമില്ല. നമ്മുടെ ജീവിതം നശ്വരമാണ്. എപ്പോഴും എന്തും സംഭവിക്കാം. അതുകൊണ്ടണ്ട് ആരുംവിളിക്കാന്‍ കാത്തുനില്‍ക്കാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ അംഗീകൃത ബ്ലഡ്ബാങ്കില്‍ മൂന്നുമാസത്തിലൊരിക്കല്‍ പോകാനും രക്തം ദാനംചെയ്യാനും തയ്യാറാവുക. നാളെ ഒരു പക്ഷേ, നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രക്തം ആവശ്യമായി വന്നേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."