പൗരത്വ നിയമം; കെ.എം.സി.സി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം
റിയാദ്: റിയാദ് കെ.എം.സി.സി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തക സംഗമം സുലൈലെ ഖസർ നൂറസ് ഇസ്തിറാഹയിൽ നടന്നു. രാജ്യത്തിന്റെ മഹിതമായ പാരമ്പര്യം നശിപ്പിക്കാനുള്ള മോഡി-അമിത് ഷാ കൂട്ട് കെട്ടിന്റെ ശ്രമങ്ങൾ രാജ്യത്തെ മതേതര വിശ്വാസികൾ തള്ളിക്കളയുമെന്നും ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കരിനിയമങ്ങൾക്കെതിരെ പ്ലെകാർഡ് ഉയർത്തി
ആസാദി മുദ്രാവാക്യവും, കവിത പാരായണവും നടത്തി പ്രതിഷേധിച്ചു. റിയാദ് കെഎംസിസി കൊടുവള്ളി മണ്ഡലം ട്രഷറർ അഷ്റഫ് നെല്ലാങ്കണ്ടി സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഷീദ് ചെമ്പ്ര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസിർ ചാലക്കര സമ്മേളന നഗരിയിൽ പതാക ഉയര്‍ത്തി. സുരക്ഷാ പദ്ധതി റിയാദ് കോ-ഓർഡിനേറ്റർ ബഷീർ താമരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഫൈസൽ പൂനൂർ, ഫസൽ തച്ചംപോയിൽ, സൈതലവി ഹാജി, ഫൈബീർ അലി, ഷാഫി കോരങ്ങാട് സംസാരിച്ചു.
വടംവലി, ഷൂട്ടൗട്ട്, ബോൾ പാസ്സിംഗ്, ക്വിസ് മത്സരങ്ങൾ നടത്തി. വടംവലിയിൽ ടീം തച്ചംപോയിൽ ജേതാക്കളായി.
സ്ത്രീകളും കുട്ടികളും അടക്കം മത്സരങ്ങളിൽ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി സ്വാലിഹ് മാസ്റ്റർ പരപ്പൻ പോയിൽ സ്വാഗത പ്രസംഗവും പ്രോഗ്രാം കൺവീനർ ഷംസീർ അണ്ടോണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."