HOME
DETAILS

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

  
Farzana
October 26 2024 | 05:10 AM

Israel Launches Airstrike on Iran as PM Netanyahu and Defense Leaders Take Shelter in Bunker

തെല്‍ അവീവ്: ഇറാനെതിരെ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തുമ്പോള്‍  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും മുതിര്‍ന്ന ഉദ്യോഗസ്ഥരും ബങ്കറില്‍ ഒളിച്ചിരിക്കുകയായിരുന്നു.  ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി പേടിച്ച് സുരക്ഷിത ഇടങ്ങളിലേക്ക് മാറുകയായിരുന്നു രാജ്യത്തലവന്‍മാര്‍. നെതന്യാഹുവിനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമായി ബങ്കറുകള്‍ തയ്യാറാക്കി വെക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഗാലന്റിനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നെതന്യാഹു ഇറാന്‍ ആക്രമണം വിലയിരുത്തുന്നുവെന്ന തരത്തില്‍ ഒരു ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടിട്ടുണ്ട്. ഇരു നേതാക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയത്തിലെ ബങ്കറിലാണ് കഴിഞ്ഞതെന്ന് ഇസ്‌റാഈല്‍ മാധ്യമമായ 'ഇസ്രായേല്‍ ഹായോമി'നെ ഉദ്ധരിച്ച് 'അല്‍ജസീറ' റിപ്പോര്‍ട്ട് ചെയ്യുന്നു. കിര്‍യയിലുള്ള സൈനിക താവളത്തിലെ ബങ്കറുകളിലാണ് ഇവര്‍ ഇന്നു പുലര്‍ച്ചെ കഴിഞ്ഞതെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

പ്രാദേശിക സമയം പുലര്‍ച്ചെ 2.15 ഓടെയാണ് ഇസ്‌റാഈല്‍ ആക്രമണമുണ്ടായത്.  ഇസ്‌റാഈല്‍ സൈനിക മേധാവി ലെഫ്. ജനറല്‍ ഹെര്‍സി ഹാലെവിയാണ് ഇറാന്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിനു മേല്‍നോട്ടം വഹിച്ചതെന്ന് 'ടൈംസ് ഓഫ് ഇസ്‌റാഈല്‍' റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ വ്യോമസേന(ഐഎഎഫ്) മേധാവി മേജര്‍ ജനറല്‍ ടോമര്‍ ബാറും ഒപ്പമുണ്ടായിരുന്നു. തെല്‍ അവീവിലെ കിര്‍യയിലുള്ള സൈനിക താവളത്തിലെ ഐഎഎഫ് കമാന്‍ഡ് കേന്ദ്രത്തില്‍ ഇരുന്ന് ഇരുവരും ആക്രമണനീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ദൃശ്യം ഇസ്‌റാഈല്‍ സൈന്യം പുറത്തുവിട്ടുണ്ട്.
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  17 hours ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  17 hours ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  17 hours ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  17 hours ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  17 hours ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

uae
  •  18 hours ago
No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  19 hours ago
No Image

കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ് 

National
  •  19 hours ago
No Image

വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

National
  •  19 hours ago
No Image

2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍

qatar
  •  19 hours ago