HOME
DETAILS

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

  
October 26, 2024 | 4:15 AM

Dont worry cyclone Dana

ഭുവനേശ്വര്‍ / കൊൽക്കത്ത: ആശങ്കവിതച്ചെങ്കിലും 'ദന' ചുഴലിക്കാറ്റ് ആശ്വാസതീരം തൊട്ടു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ദന ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലായി കരയിലേക്ക് പ്രവേശിച്ചത്. വ്യാഴാഴ്ച രാത്രി 12.05 ഓടെ കരയിലേക്ക് പ്രവേശിച്ച ദന ഇന്നലെ രാവിലെ 8.30 ഓടെ പൂര്‍ണമായും ഒഡിഷയുടെ വടക്ക്- പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയായിരുന്നു. ചുഴലിക്കാറ്റ് പിന്നീട് തീവ്ര ന്യൂനമര്‍ദമായി മാറി. ഇന്നലെ വൈകിട്ടോടെ കാറ്റിന്റെ ശക്തി മണിക്കൂറില്‍ 60 കിലോമീറ്ററായി കുറഞ്ഞതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 

അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍  ശക്തമയ മഴ പെയ്തു. ഒഡീഷയിലെ ഭദ്രക്, ബാലസോര്‍, കേന്ദ്രപ്പാറ, ജഗത്സിംഗ്പൂര്‍ ജില്ലകളില്‍ മഴയും കാറ്റും വ്യാപക നാശനഷ്ടമുണ്ടാക്കി. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ചില ജില്ലകള്‍ വെള്ളപൊക്ക ഭീഷണിയിലാണ്. തീര ജില്ലകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. കേന്ദ്രപ്പാറ ജില്ലയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഒരു വൃദ്ധ മരിച്ചതായി ജില്ല ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ കേബിള്‍ ജോലി ചെയ്യുകയായിരുന്ന ഒരാള്‍ മരണപ്പെട്ടു.  

ചുഴലിക്കാറ്റ് വന്‍കര തൊട്ടതിന് പിന്നാലെ കൊല്‍ക്കത്ത വിമാനത്താവളം, ഭുവനേശ്വര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ സര്‍വിസ് പുനഃരാരംഭിച്ചു. നിര്‍ത്തിവച്ച റെയില്‍ സര്‍വിസുകളും ഇന്നലെ രാവിലെയോടെ സര്‍വിസ് ആരംഭിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കര-വ്യോമ സേന, അഗ്നിരക്ഷാ സേന തുടങ്ങിയവ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു.  ആറ് ലക്ഷത്തോളം പേരെയാണ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീര ജില്ലകളില്‍ നിന്ന് ഒഴിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളിലുമായി 400 ഓളം ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago