HOME
DETAILS

ദേശീയപാത വികസനം; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  
backup
January 17 2019 | 22:01 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-2

തളിപ്പറമ്പ്: ദേശീയപാത വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ജില്ലയില്‍ റോഡ് വികസനത്തിന്റെ പേരില്‍ ആയിരത്തിലേറെ വ്യാപാരികളാണ് തൊഴില്‍ നഷ്ടപ്പെടുന്നത്.
ചെറുകിട വ്യാപാര രംഗത്ത് 30 വര്‍ഷത്തിലധികം ജോലി ചെയ്തവര്‍ യാതൊരു സാമ്പത്തിക സഹായവും ലഭിക്കാതെയാണ് വ്യാപാര സ്ഥാപനങ്ങള്‍ വിട്ടൊഴിയേണ്ടിവരുന്നത്. പ്രശ്‌നത്തിന് പരിഹാരംതേടി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ കണ്ണൂരില്‍ അനിശ്ചിതകാല നിരാഹാര സമരവും നടത്തിയിരുന്നു. തുടര്‍ന്ന് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്കും വാടക കെട്ടിടങ്ങളിലുള്ളവര്‍ക്കും നഷ്ടപരിഹാര പാക്കേജ് അനുവദിക്കുമെന്ന് സര്‍ക്കാര്‍ പാസാക്കിയ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട്് വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വ്യാപാരികള്‍ കോടതിയെ സമീപിച്ചത്.
നഷ്ടപരിഹാരത്തിന് അര്‍ഹരായ വ്യാപാരികള്‍ തളിപ്പറമ്പ് താലൂക്ക് ഓഫിസിലെ മിനിസിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റിയുടെ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് (എല്‍എ) അപേക്ഷ നല്‍കണം. മൂന്ന് വര്‍ഷം മുന്‍പ് 3എ നോട്ടിഫിക്കേഷനില്‍ പേര് പ്രസിദ്ധീകരിച്ച വ്യാപാരികള്‍ അവരുടെ രേഖകള്‍ സമര്‍പ്പിക്കണം. 2009-10, 2010-11, 2011-12 വര്‍ഷം സ്ഥാപനം നടത്തിയിരുന്നവര്‍ ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. തൊഴിലാളികളുണ്ടെങ്കില്‍ തൊഴില്‍വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago