HOME
DETAILS

ലോക ചാംപ്യന്‍മാര്‍ക്ക് വിജയത്തുടക്കം പറങ്കിപ്പട ഇന്ന് അങ്കത്തിനിറങ്ങും

  
backup
June 14 2016 | 05:06 AM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5


പാരിസ്: യൂറോ കപ്പില്‍ ഇന്നു രണ്ട് മത്സരങ്ങള്‍. 9.30നു നടക്കുന്ന ആദ്യ പോരില്‍  അയല്‍ക്കാരായ ഓസ്ര്ട്രിയയും ഹംഗറിയും തമ്മില്‍ പോരിനിറങ്ങും.  ഫിഫ റാങ്കിങ്ങില്‍ 10ാം സ്ഥാനത്ത് നില്‍ക്കുന്ന ഓസ്ട്രിയയുടെ രണ്ടാമത്തെ യൂറോ ടൂര്‍ണമെന്റാണിത്. കഴിഞ്ഞ വര്‍ഷം ഒന്നാം റൗണ്ടില്‍ തന്നെ ടീം പുറത്തായിരുന്നു. മികച്ച മുന്നേറ്റ നിരയുള്ള ഹംഗറിയുമായി ഓസ്ട്രിയ കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം കടുത്തതായിരിക്കും. യോഗ്യതാ റൗണ്ടില്‍ പത്തില്‍ ഒമ്പതും ജയവും ഒരു സമനിലയുമായാണ് ഓസ്ട്രിയയെത്തുന്നത്. അതേസമയം പത്തില്‍ ആറു മത്സരം മാത്രമാണ് ഹംഗറിക്ക് വിജയിക്കാനായത്. കൂടുതല്‍ മാനസിക മുന്‍തൂക്കം ഓസ്ട്രിയക്കാണെങ്കിലും ഹംഗേറിയന്‍ കരുത്തിനെ കാണാതിരുന്നുകൂട.
12.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ശക്തരായ പോര്‍ച്ചുഗല്‍ ഐസന്‍ഡിനെ നേരിടും. നാനി, ക്രിസ്റ്റ്യാനോ, പെപെ തുടങ്ങിയ പരിചയ സമ്പന്നര്‍ അണിനിരക്കുന്ന പോര്‍ച്ചുഗല്‍ അനായാസം വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ഗ്രൗണ്ടിലിറങ്ങുന്നത്. എന്നാല്‍ തങ്ങളുടെ ആദ്യ യൂറോ ടൂര്‍ണമെന്റ് തന്നെ അവിസ്മരണീയമാക്കാന്‍ ഒരുങ്ങിയാണ് ഐസ്‌ലന്‍ഡുമെത്തുന്നത്.

ഉക്രൈനെ തകര്‍ത്തത് രണ്ടു ഗോളിന്

ലില്ലെ: പതിവു തെറ്റിക്കാതെ വിജയത്തുടക്കമിട്ടു ജര്‍മനി ലോകകപ്പിനു പിന്നാലെ യൂറോ കപ്പുമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര തുങ്ങി.  യൂറോ കപ്പിലെ ആദ്യകളിക്കിറങ്ങിയ ജര്‍മനി ഉക്രൈനെതിരേ എതിരില്ലാത്ത രണ്ടു ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. പ്രതിരോധ ഭടന്‍  മുസ്താഫിയുടെയും ഇഞ്ച്വറി ടൈമില്‍ പകരക്കാരനായിറങ്ങിയ നായകന്‍ ബാസ്റ്റിന്‍ ഷ്വയ്ന്‍സ്റ്റിഗറുടെയും മികവുറ്റ രണ്ടു ഗോളുകളിലാണ് ജര്‍മനി ജയിച്ചു കയറിയത്.
കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണം തുടങ്ങിയിരുന്നു. അതിവേഗ ഫുട്‌ബോള്‍ കാഴ്ച്ചവച്ച് ജര്‍മനിയും ഉക്രൈനും മുന്നേറിയപ്പോള്‍ കാല്‍പന്തു കളിയുടെ മനോഹാരിത മൈതാനത്തു നിറഞ്ഞു നിന്നു. ആദ്യ പരീക്ഷണം നേരിട്ടത് ജര്‍മ്മനിയായിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായ മാനുവല്‍ നൂയര്‍ കാവല്‍ നിന്ന കോട്ടയെ മറികടക്കാന്‍ ഉക്രൈനു സാധിച്ചില്ല. പിന്നീട് ആക്രമണം കനപ്പിച്ച ജര്‍മനി ഇരു വിങ്ങുകളിലുമായി പരന്നൊഴുകിയപ്പോള്‍ ഉക്രൈന് പ്രതിരോധം ശക്തിപ്പെടുത്തേണ്ടി വന്നു. 17ാം മിനുട്ടിന്റെ അവസാനത്തില്‍ ഉക്രൈന്‍ ഡിഫന്റര്‍മാരെ ഡ്രിബിള്‍ ചെയ്ത് മുന്നേറുന്നതിനിടയില്‍ തോമസ് മുള്ളറിനുനേരെയുള്ള ഉക്രൈന്‍ ഡിഫന്‍ഡറുടെ ടാക്ലിങ് റഫറി ഫ്രീ കിക്കിന് വിധിച്ചു. കിക്കെടുത്തത് ടോണി ക്രൂസ്. പോസ്റ്റിന്റെ ഇടതു വശത്തേക്ക് പറത്തിയ ഉഗ്രന്‍ കിക്കിലേക്ക് ഉക്രൈന്‍ പ്രതിരോധക്കാരെ കബിളിപ്പിച്ച് മുസ്താഫിയുടെ അതിമനോഹരമായ ഹെഡ്ഡ് ഇടതു മൂലയിലേക്ക് വെടിയുണ്ട കണക്കെ കയറിയപ്പോള്‍ ഗോളി പയ്‌റ്റോവിന് കാഴ്ച്ചക്കാരനാവാനേ സാധിച്ചുള്ളൂ. ഒരു ഗോള്‍ വഴങ്ങിയതോടെ പ്രതിരോധം വിട്ട് ഉക്രൈനും ആകമിക്കാനുള്ള ശ്രമം നടത്തി. ഇടയ്ക്ക് കൗണ്ടര്‍ അറ്റാക്കുകളുമായും അവര്‍ കളം നിറഞ്ഞു. തിരിച്ചടിക്കാന്‍ ഉക്രൈന്‍ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ബോട്ടെങിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിരോധവും നൂയറിന്റെ തര്‍പ്പന്‍ സേവുകളും ഉക്രൈന്റെ പ്രതീക്ഷ അസ്തമിപ്പിക്കുകയായിരുന്നു.
ഇരു ടീമുകളും 4-2-3-1 എന്ന ഫോര്‍മാറ്റിലായിരുന്നു തന്ത്രം മെനഞ്ഞരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഉക്രൈന്‍ 4-5-1 ശൈലിയിലേക്ക് മാറി. ജമര്‍മന്‍ നിരയില്‍ ഗോഡ്‌സെക്കായിരുന്നു ഗോളടിക്കാനുള്ള ചുമതല. മധ്യനിരയില്‍ വിയര്‍ത്തു കളിച്ച മെസുറ്റ് ഓസിലും ടോണി ക്രൂസുമായിരുന്നു ജര്‍മന്‍ പന്ത് വേഗത്തില്‍ എതിര്‍ ഗോള്‍മുഖത്തു എത്തിച്ചു നല്‍കിയത്.  അവസാനം 90ാം മിനുട്ടില്‍ ഗോട്‌സെയെ പിന്‍വലിച്ച് ഷ്വയ്ന്‍സ്റ്റിഗറിനെ ഇറക്കിയ കോച്ച് ജോക്വിം ലോക്ക് കളി സമയം തീര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍  ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ 92ാം മിനുട്ടില്‍  ഒരു ഗോള്‍ തന്റെ പേരില്‍ ചേര്‍ത്താണ് നായകന്‍ തിരിച്ചു കയറിയത്. ഇടതു വിങില്‍ നിന്നു പന്തുമായി കുതിച്ച ഓസിലിനു കണക്കാക്കി ഷ്വയ്ന്‍സ്റ്റിഗര്‍ ബോക്‌സിലേക്കു കയറി. മുന്നില്‍ ഗോളി മാത്രം നില്‍ക്കെ നായകനു പാകത്തില്‍ പന്ത് ക്രോസ് നല്‍കിയ ഓസിലിനു പിഴച്ചില്ല. പന്ത് കൃത്യം ഷ്വയ്ന്‍സ്റ്റിഗറുടെ കാലിനു കണക്ക്. മികച്ച ഫിനിഷിങിലൂടെ താരം അടിച്ചുകയറ്റി ഷോട്ടം കൃത്യം വലയില്‍.
    
സമനിലയുമായി സ്വീഡന്‍ രക്ഷപ്പെട്ടു


പാരിസ്: യൂറോ കപ്പില്‍ ഇന്നലെ നടന്ന സ്വീഡന്‍-അയര്‍ലന്‍ഡ് പോരാട്ടം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ കരുത്തുമായിറങ്ങിയ സ്വീഡന്‍ അക്ഷരാര്‍ഥത്തില്‍ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു.
മത്സരത്തിലൂടനീളം മികച്ച രീതിയില്‍ കളിച്ചത് അയര്‍ലന്‍ഡാണ്. ടീമിന്റെ മികച്ച ആക്രമണങ്ങള്‍ക്ക് മുന്നില്‍ സ്വീഡന്‍ പലപ്പോഴും പതറി. അയര്‍ലന്‍ഡ് നിരയില്‍ ഷെയ്ന്‍ ലോങിന്റെ നീക്കങ്ങളാണ് സ്വീഡനെ ഏറ്റവുമധികം ഞെട്ടിച്ചത്. എന്നാല്‍ നിര്‍ഭാഗ്യം ഗോളിന് തടസം നിന്നപ്പോള്‍ ആദ്യ പകുതിയില്‍ അയര്‍ലന്‍ഡിന് ഗോള്‍ നേടാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ച അയര്‍ലന്‍ഡ് 48ാം മിനുട്ടില്‍ അക്കൗണ്ട് തുറന്നു. വെസ് ഹൂലഹനാണ് സ്‌കോര്‍ ചെയ്തത്. ഗോള്‍ വഴങ്ങിയിട്ടും 71ാം മിനുട്ടില്‍ സ്വീഡന് അപ്രതീക്ഷിത സമനില ഗോള്‍ ലഭിച്ചു. സെല്‍ഫ് ഗോളായിരുന്നു ഇത്. ഇബ്രാഹിമോവിച്ചിന്റെ ക്രോസ് പ്രതിരോധിക്കുന്നതിനിടെ അയര്‍ലന്‍ഡ് താരം ക്ലാര്‍ക്കിന്റെ ഹെഡ്ഡര്‍ വലയില്‍ കയറുകയായിരുന്നു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago