HOME
DETAILS
MAL
റിയല്‍ എസ്റ്റേറ്റ് നിയമം റദ്ദാക്കല്‍: കരട് ബില്ലിന് അംഗീകാരം
backup
March 01 2017 | 19:03 PM
തിരുവനന്തപുരം: 2015ലെ കേരള റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) നിയമം റദ്ദാക്കുന്നതിനായി നിയമ വകുപ്പു തയാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. 2016 മെയ് ഒന്നിന് കേന്ദ്ര ആക്ട് നിലവില്‍ വന്നതിനെത്തുടര്‍ന്നാണിത്.
കെ. ബി. പി. എസിലെ ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പിന്റെ വ്യവസ്ഥകള്‍ക്കു വിധേയമായി ശമ്പള പരിഷ്കരണം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
എന്‍. എം.ഡി. എഫ്. സി, എന്‍. ബി. സി. എഫ്. ഡി. സി എന്നീ ദേശീയ ധനകാര്യ കോര്‍പറേഷനുകളില്‍ നിന്ന് സംസ്ഥാന വനിതാ വികസന കോര്‍പറേഷനു വായ്പ ലഭിക്കാന്‍ 60 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടന്റി നല്‍കും. പ്രഥമ മന്ത്രിസഭാ രൂപീകരണത്തിന്റെ 60ാം വാര്‍ഷികാഘോഷം ഏപ്രില്‍ അഞ്ചു മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടത്തും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."