ന്യൂഡല്‍ഹി: രണ്ടു വര്ഷത്തിനിടയ്ക്കു രാജ്യത്ത് ആറു സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ആറിലും ബി.ജെ.പിക്കു തോല്‍വിയായിരുന്നു ഫലം. നിലവില്‍ രാജ്യത്ത് 12 സംസ്ഥാനങ്ങളിലാണ് ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്നത്.
2017 ഡിസംബര്‍ വരെ 19 സംസ്ഥാനങ്ങള്‍ ഭരിച്ചിരുന്നത് ബി.ജെ.പി മുന്നണിയായിരുന്നു. ഇന്നലെ ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഡല്‍ഹിയിലെ ബി.ജെ.പി ഓഫിസ് ഏകദേശം കാലിയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ടിരുന്ന പാര്‍ട്ടിയുടെ ഓഫിസിനു മുന്പില് ഇന്നലെ ഉച്ചയോടെ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. 'ജയം ഞങ്ങളെ അഹംഭാവികളാക്കില്ല, പരാജയം നിരാശരാക്കുകയുമില്ല' എന്നായിരുന്നു അതിലെ വാചകം. ഈ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പരിഹാസങ്ങള്ക്കിടയാക്കിയിട്ടുണ്ട്. ഇന്നലെ ഫലം പുറത്തുവരുന്ന ആദ്യഘട്ടത്തില്‍ വിജയിക്കുമെന്നുതന്നെ അവകാശപ്പെട്ട ബി.ജെ.പി സംസ്ഥാന നേതാവ് മനോജ് തിവാരി, ഫലം പുറത്തുവന്ന ശേഷം പ്രവര്‍ത്തകര്‍ തളരരുതെന്നായിരുന്നു ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."