ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന് ജയില്‍ ഡി.ഐ.ജി
ബംഗളൂരു: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങളൊന്നും നല്‍കുന്നില്ലെന്ന് ബംഗളൂരു പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ വ്യക്തമാക്കി. സ്വന്തമായി ബാത്ത് റൂം, വാട്ടര്‍ ഹീറ്റര്‍, എ.സി, കട്ടില്, കിടക്ക ഒന്നും തന്നെ പ്രത്യേകമായി നല്‍കിയിട്ടില്ല. മറ്റ് തടവുകാര്‍ക്ക് നല്കുന്ന സൗകര്യങ്ങള്‍ മാത്രമേ അവര്‍ക്കും നല്കുന്നുള്ളുവെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം ചെന്നൈയില്‍ നിന്നുള്ള ഒരു അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ജയില്‍ ജയില്‍ ഡി.ഐ.ജി ഇക്കാര്യം അറിയിച്ചത്. ടെലിവിഷന്‍ ഒഴികെ മറ്റൊരു സൗകര്യവും അവര്‍ക്ക് അധികമായി നല്‍കിയിട്ടില്ല.
ജയിലില്‍ കഴിയുന്ന ശശികലയെ കാണാന്‍ പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറി ടി.ടി.വി ദിനകരന്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി എന്നിവര്‍ എത്തിയിരുന്നതായും ജയില്‍ ഡി.ഐ.ജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."