മക്കയില്‍ ഹറം ലൈബ്രറി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മക്ക: അപൂര്‍വ ഗ്രന്ഥശേഖരങ്ങളുടെ കലവറയായ മക്കയിലെ ഹറം ലൈബ്രറി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മക്ക ഗവര്‍ണറും ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് പുതിയ ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തത്. മസ്ജിദുല്‍ ഹറാമില്‍ നിന്നും ഒന്‍പത് കി.മീറ്റര്‍ മാത്രം അകലെയുള്ള ഹയ്യ് ബത്ഹ അല്‍ ഖുറൈശില്‍ ഒരുക്കിയിരിക്കുന്ന ബൃഹത്തായ ലൈബ്രറി പതിമൂന്നു നിലകളിലായി 7,000 ത്തില്‍ അധികം അപൂര്‍വ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളുന്നതാണ്. ഇസ്‌ലാമിക ചരിത്രത്തിന്റെ അപൂര്‍വ ശേഖരങ്ങള്‍ ഉള്ളതാണ് ഈ ലൈബ്രറി.
അബാസി കാലഘട്ടത്തിലെ ഖലീഫ മുഹമ്മദ് അല്‍ മഹദിയുടെ ഉത്തരവനുസരിച്ച് ഹിജ്‌റ വര്‍ഷം 160ല്‍ ആരംഭിച്ചതാണ് മസ്ജിദുല്‍ ഹറമിലെ ഗ്രന്ഥശാല. ലക്ഷകണക്കിനു പുസ്തകങ്ങളുടെ അപൂര്‍വകേന്ദ്രം കൂടിയാണിവിടം. പുതിയ ലൈബ്രറിയില്‍ 7000ത്തില്‍ അധികം അമൂല്യഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷത്തിലധികം പുസ്തകങ്ങളാണുള്ളത്. അറബി ഭാഷയിലുള്ള 5000 ത്തോളം കൈയെഴുത്ത് പുസ്തകങ്ങള്‍. 372 എണ്ണം ഇതര ഭാഷയിലുള്ള പുസ്തകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ലൈബ്രറി. കൂടാതെ, യൂണിവേഴ്‌സിറ്റി പ്രബന്ധങ്ങള്‍, ബ്രൈല്‍ ലിപി പുസ്തകങ്ങള്‍ എന്നിവയുടെ ശേഖരങ്ങളുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രവേശന കവാടങ്ങളും വായന ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."