കശ്മിരില്‍ വീരമൃത്യു വരിച്ച ശ്രീജിത്തിന്റെ മാതാവിന് 10 ലക്ഷം
തിരുവനന്തപുരം: ജമ്മു-കശ്മിരില്‍ വീരമൃത്യു വരിച്ച രാഷ്ട്രീയ റൈഫിള്‍സ് അംഗം പാലക്കാട് പരുത്തിപ്പുളളി കളത്തില്‍ വീട്ടില്‍ എം.ജെ ശ്രീജിത്തിന്റെ മാതാവിന് 10 ലക്ഷം രൂപയും സഹോദരി ശ്രീജക്ക് സര്‍ക്കാര്‍ ജോലിയും നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാര്‍ ജോലിയിലിരിക്കെ നാട്ടില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ആലത്തൂര്‍ പരുത്തിപ്പുളളി കരിങ്കരപ്പുളളി വീട്ടില്‍ കെ.ആര് സജീഷിന്റെ ഭാര്യ പ്രസീതയ്ക്ക് മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചു. സര്‍വിസിലിരിക്കെ അംഗവൈകല്യം സംഭവിച്ച തിരുവനന്തപുരം വികസന അതോറിറ്റിയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ മാമന് ജോസഫിന് ട്രിഡയില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചു നിയമനം നല്‍കും.
കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ട പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്ക് പി. മുത്തുസ്വാമിക്ക് പ്രത്യേക കേസായി പരിഗണിച്ച് എല്‍.ഡി ക്ലര്‍ക്കിന്റെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് അതില്‍ തുടരാനും നിലവിലെ തസ്തികയില്‍ മറ്റൊരു നിയമനം നടത്താനും തീരുമാനി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."