HOME
DETAILS
MAL
'വാഗ്ദാനം പാലിച്ചില്ലെങ്കില്‍ 80 സീറ്റുകളിലും മത്സരിക്കും'
backup
January 18 2019 | 19:01 PM
ലഖ്നൗ: പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ സംസ്ഥാനത്തെ 80 സീറ്റുകളിലും മത്സരിക്കുമെന്ന് ഭരണകക്ഷിയായ സുഹല്‍ദേവ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (എസ്.ബി.എസ്.പി).
ഫെബ്രുവരി 25ന് മുന്‍പ് സംവരണം നടപ്പിലാക്കിയില്ലെങ്കില്‍ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എസ്.ബി.എസ്.പി നേതാവും യോഗി സര്‍ക്കാരിലെ മന്ത്രിയുമായ ഒ.പി രാജ്ഭര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് 80 ദിവസം മാത്രമാണു ബാക്കിയുള്ളത്. ഇത് ഇനി എന്ന് നടപ്പിലാക്കുമെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."