HOME
DETAILS
MAL
അധികാരത്തിലെത്താന്‍ മോദി ആരുമായും സന്ധി ചയ്യും: കാനം
backup
January 18 2019 | 20:01 PM
കോഴിക്കോട്: അധികാരത്തിലെത്താന്‍ തീവ്രവാദ ശക്തികളോടുപോലും സന്ധി ചെയ്യുന്ന കേന്ദ്ര സര്‍ക്കാരാണ് ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന് വ്യാജപ്രചാരണം നടത്തി വിദ്യാര്‍ഥികളെ കേസില്‍ കുടുക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എന്‍.ഇ ബാലറാം ജന്മശതാബ്ദിയോടനുബന്ധിച്ച് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ പാര്‍ട്ടി സ്കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.വി ബാലന് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രകാശ് ബാബു, സത്യന് മൊകേരി, അഡ്വ. പി. വസന്തം, സി.എന്‍ ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."