ഇടതുമുന്നണി വികസിപ്പിച്ചപ്പോള്‍ വി.എസ് പുറത്തെന്ന് ബെന്നി ബെഹനാന്‍
കോഴിക്കോട്: ഇടതുമുന്നണി വികസിപ്പിച്ചപ്പോള്‍ പിള്ള അകത്തും വി.എസ് പുറത്തുമായെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പിള്ളക്കെതിരേ കേരളം മുഴുവന്‍ പ്രസംഗിച്ചു നടന്നയാളാണ് വി.എസ്. സി.പി.എമ്മിന്റെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമായാണ് ഇപ്പോഴത്തെ മുന്നണി വിപുലീകരണം. ബാലകൃഷ്ണപിള്ളക്കെതിരേ സുപ്രിംകോടതി വരെ പോയയാളാണ് അച്യുതാനന്ദന്‍. അല്‍പമെങ്കിലും രാഷ്ട്രീയ സത്യസന്ധതയുണ്ടെങ്കില്‍ വി.എസ് ഇടതുമുന്നണി വിട്ട് പുറത്തുവരണം. സി.പി.ഐ നേതാവ് കാനം രാജേന്ദ്രനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
മോദിക്ക് പകരം ആരെന്ന ചോദ്യത്തിന് രാഹുലെന്ന് എല്ലാവരും ഉത്തരം പറയുമ്പോള്‍ സി.പി.എം ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിന്റെ തെളിവ് എന്താണെന്ന് പറയണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃയോഗമായ പ്രയാണത്തിന് എത്തിയതായിരുന്നു നേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."