HOME
DETAILS
MAL
നിയമസഭയുടെ ബജറ്റ് സമ്മേളനം സമാപിച്ചു
backup
February 12 2020 | 19:02 PM
തിരുവനന്തപുരം: 14ാം നിയമസഭയുടെ പത്തുദിവസം നീണ്ടുനിന്ന ബജറ്റ് സമ്മേളനം സമാപിച്ചു. ജനുവരി 29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. നിയമസഭാ ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറെ പ്രതിപക്ഷം സഭയില്‍ തടയുന്നതിന് ഈ സമ്മേളനം സാക്ഷിയായി. 2020ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍ എന്നിവ വോട്ടെടുപ്പോടെയും കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ ബില്‍ ഐകകണ്‌ഠേനയും പാസാക്കി. കടലാസുരഹിത നിയമസഭയെന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഇ- നിയമസഭ പദ്ധതിക്കും ഈ സമ്മേളനത്തില്‍ തുടക്കംകുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."