കുണ്ടന്നൂര്‍ ടോള്‍ പിരിവിനെതിരേ പ്രക്ഷോഭവുമായി മരട് നഗരസഭ
മരട്: ദേശീയപാതയിലെ കുണ്ടന്നൂര്‍ ജംഗ്ഷനിലെ ടോള്‍ പിരിവിനെതിരെ പ്രക്ഷോഭം തുടങ്ങാന്‍ മരട് നഗരസഭ തിരുമാനിച്ചു.
ഇതിനു മുന്നോടിയായി ചൊവ്വാഴ് അടിയന്തിര കൗണ്‍സില്‍ ചേര്‍ന്ന് ടോള്‍ പിരിവിനെതിരെ ഐക്യകണ്ഠേന പാസ്സാക്കിയ പ്രമേയം ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കാനും തിരുമാനിച്ചു.
കുണ്ടന്നൂരില്‍ രണ്ടായിരം ഡിസംബറില്‍ ആരംഭിച്ച ടോള്‍ പിരിവ് പതിനാറ് വര്‍ഷമായി തുടരുന്നു.റോഡിനും, പാലത്തിനും ചിലവായ തുകയുടെ പല ഇരട്ടി പിരിച്ചെടുത്തിട്ടും ടോള്‍ പിരിവ് തുടരുന്നതിനെതിരെയാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.
മെയിന്റെനന്‍സ് ആന്റ് ടോള്‍ എന്ന പേരിലാണ് പിരിവ് തുടരുന്നത്.
എന്നാല്‍ യാതൊരു അററകുറ്റപ്പണിയും ടോള്‍ കരാര്‍ കമ്പനിയുടെ ചിലവില്‍ നടത്തുന്നില്ല. കുണ്ടന്നൂര്‍ തേവര പാലത്തില്‍ പലയിടത്തും വഴിവിളക്ക്കള് പോലും തെളിയാത്ത അവസ്ഥയാണ്.
ആദ്യത്തെ കരാറുകാരന്മറിച്ച് കൊടുത്ത് പകല്കൊള്ളയെന്നവണ്ണമാണ് ഇവിടത്തെ ടോള്‍ പിരിവ്.
മാത്രവുമല്ല ടോള്‍ പിരിവില്‍ പാലിക്കേണ്ട നിബസനകള് ഒന്നും തന്നെ ഇവിടെ പാലിക്കപ്പെടുന്നുമില്ല.വാഹനങ്ങള്‍ ടോള്നല്കാന് വളരെ നേരം കാത്ത് നില്‍ക്കേണ്ടി വരുന്നതായും പരാതിയുണ്ട്.
കുടാതെ ടോള്‍ പ്ലാസയുടെ പത്ത് കി.മിറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ടോള്‍ നല്‍കേണ്ടെന്ന ദേശീയപാത അതോറിട്ടി ഡയറക്ടറുടെ നിര്‍ദ്ദേശവും ഇവിടെ പാലിക്കപ്പെടുന്നില്ല.
മരട് നിവാസികള്‍ ഒരു ടോള്വലയത്തില് ഉള്‍പ്പെട്ട അവസ്ഥയിലാണ് എന്നതാണ് നാട്ടുകാരുടെ പരാതി. ദേശിയപാതയില്‍ തെക്ക് കുമ്പളം ടോള്‍ പ്ലാസ, കിഴക്ക് മിനി ബൈപാസിലെ ടോള്‍, പടിഞ്ഞാറ് കുണ്ടന്നൂര്‍ ടോള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട മരട് നിവാസികള്‍ ടോള്‍ പിരിവില്‍ ശ്വാസം മുട്ടിയാണ് ജീവിക്കുന്നത്.
കണ്ടന്നൂര്‍ ടോള്‍ പിരിവിന്റെ ടെന്‍ണ്ടര്‍ പുതുക്കല്‍ 27നാണ്. ഇത് പുതുക്കരുതെന്നാണ് നരസഭയുടെ ആവശ്യം.
ടോള്‍ പിരിവ് പുതുക്കി നല്കിയാല് പ്രക്ഷോഭം തുടങ്ങുവാനാണ് നരസഭയുടെ നീക്കം. ഇതിനായി 16ന് രാവിലെ 11ന് കുണ്ടന്നൂര്‍ ഇ.കെ നയനാര്ഹാളില് വിവിധ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
രാഷ്ട്രിയ പാര്‍ട്ടികള്‍, സാമൂഹ്യ, സാംസ്കാരിക, സാമൂദായിക സംഘടനകള്‍, റസി. അസോസിയേ ഷനുകള്‍, കടുംബശ്രീകള്, വ്യാപാരി വ്യവസായി സംഘടന, ക്ലബുകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും നഗരസഭ ആക്ടിംഗ് ചെയര്മാന് കെ.എ ദേവസ്സി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."