ബേസ്‌ബോള്‍ ദേശീയ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി
ബേസ്‌ബോള്‍ ദേശീയ താരങ്ങള്‍ക്ക്
സ്വീകരണം നല്‍കി
കുന്ദമംഗലം: ആന്ധ്രാപ്രദേശിലെ ദുഡിവാഡയില്‍ നടന്ന ദേശീയ ജൂനിയര്‍ ബേസ്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ജില്ലയിലെ താരങ്ങള്‍ക്ക് ജില്ലാ ബേസ്‌ബോള്‍ അസോസിയേഷനും സ്‌പോര്‍ട്‌സ് സംഘാടകരും ചേര്‍ന്ന് കേഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി. കെ.കെ ഷിബിന്‍ (നരിക്കുനി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), കെ.പി അഖില്‍ (ചക്കാലക്കാലക്കല്‍ ഹൈസ്‌കൂള്‍), അക്ഷയ് രവീന്ദ്രന്‍ (കാരന്തൂര്‍ മര്‍ക്കസ് ഹയര്‍സെക്കന്‍ഡറി)എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
സ്വീകരണ പരിപാടിയില്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി അബ്ദുല്‍ ഹമീദ്, ഗെയില്‍ ഇന്ത്യാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി സനൂപ്, സ്പീഡ് ബോള്‍ ്‌സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേര്‍ഡ്, ജില്ലാ ബേസ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനീസ് മടവൂര്‍, മലയില്‍ ഷംസിയ, വി.സി റിയാസ്ഖാന്‍, ഇ മഞ്ജുള, പി രാജീവ്, ഇര്‍ഷാദ് പ്രാവില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."