തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപ്പു വര്‍ഷം 21,000 കോടി നല്‍കും: മന്ത്രി
തൃശൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് 21,000 കോടി രൂപ നല്‍കുമെന്ന് വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരം പ്രളയബാധിതരുടെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഏറെ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടു. 6,000 കോടി രൂപയാണ് കേന്ദ്രം അവരുടെ വിഹിതത്തില്‍ നിന്ന് വെട്ടിക്കുറച്ചത്. എന്നാല്‍ ഇത് അര്‍ഹരായവര്‍ക്ക് പ്രളയാനുകൂല്യം നല്‍കുന്നതിന് തടസം ഉണ്ടാക്കിയില്ലെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയെ ഇനിയും വരുമാനം വര്‍ധിപ്പിക്കുന്ന രീതിയിലേക്ക് മാറ്റും. ഇതിനായി ബജറ്റില്‍ 1000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷീ ലോഡ്ജ്, ഔട്ട് ലെറ്റുകള്‍, പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചുള്ള ടോയ്‌ലറ്റുകള്‍ എന്നിവ സജ്ജമാക്കി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്ത് തലത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും.
2000 ഔട്ട്‌ലെറ്റുകളിലായി കുടുംബശ്രീ ചിക്കന്‍ പദ്ധതി നടപ്പിലാക്കും. ഇതോടൊപ്പം കോഴി വളര്‍ത്തലും ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."