യുവാവില്‍നിന്ന് മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി
പാലക്കാട് : എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി ഒലവക്കോട് നടത്തിയ പരിശോധനയില്‍ 130 നൈട്രോസെപാം മയക്കുമരുന്ന് ഗുളികകളുമായി യുവാവിനെ കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ കയ്പ്പമംഗലം വില്ലേജില്‍ ചളിങ്ങാട് പഴുംപറമ്പ് വീട്ടില്‍ തമ്പി മകന്‍ അര്‍ജുന്‍ (22) ആണ് അറസ്റ്റിലായത്.
പാലക്കാട് എന്‍ജിനീയറിംഗ് കോളജുകളിലെ വിദ്യാഥികള്‍ക്കു വിതരണം നടത്താനായാണ് തൃശൂരില്‍ നിന്നും ഇത് കൊണ്ടുവന്നതെന്ന് അര്‍ജുന്‍ എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തി. ഈ ഗുളികകള്‍ 35 എണ്ണത്തില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
എന്‍ജിനീയറിംഗ് വിദ്യാത്ഥികളെ എക്‌സൈസ് സംഘം തിരിച്ചറിയുകയും അവരെ വിശദമായി ചോദ്യം ചെയ്യലിനുവിധേയമാക്കി. കഴിഞ്ഞ 2 വര്‍ഷമായി കഞ്ചാവിന് അടിമപ്പെട്ടവര്‍ ആണെന്നും ഇപ്പോള്‍ ഇത്തരത്തിലുള്ള ഗുളികകളിലേക്ക് മാറിയിരിക്കുന്നതാണെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയതായി എക്‌സൈസ് സംഘം പറയുന്നു.
പ്രസ്തുത വിദ്യാഥികളെ അവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുന്നതിനായി പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പിന് 46 രൂപ മാത്രം വിലയുള്ളതാണെങ്കിലും ഒരു ഗുളിക 100 രൂപ നിരക്കിലാണ് ഇടപാടുകാര്‍ക്ക് അര്‍ജ്ജുന്‍ വില്‍പ്പന നടത്തുന്നത്.
ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ 9400069608 , 9400069609 എന്നീ നം പരുകളില്‍ ബന്ധപ്പെടാമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.രാകേഷ് വ്യക്തമാക്കി. റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.രാകേഷിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജയചന്ദ്രന്‍, വിപിന്‍ദാസ്, സുമേഷ് കോങ്ങാട്, മനോജ് കുമാര്‍, സജീവ്, സജിത്, പ്രസാദ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിനു, രതീഷ്, പ്രസാദ് ഡ്രൈവര്‍ ശെല്‍വകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."