മാധ്യമപ്രവര്‍ത്തകരോട് കലഹിച്ച് കടകംപള്ളി, ഗണ്‍മാന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുംവരെ തന്റെ സ്റ്റാഫിലുണ്ടാകുമെന്ന് മന്ത്രി, 2013ലെ കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്, നിങ്ങളാരെങ്കിലും 2013നെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നും മന്ത്രിയുടെ ചോദ്യം
തിരുവനന്തപുരം: എസ്.എ.പി ക്യാംപില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ കേസില്‍ ഗണ്‍മാന്‍ സനില്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറ്റക്കാരനാണെന്ന് കണ്ടെത്തുംവരേ സനല്‍കുമാര്‍ തന്റെ സ്റ്റാഫിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയാണെങ്കില്‍ അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'സനില്‍ കുമാര്‍ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ടോ?പ്രതി ചേര്‍ത്തിട്ടല്ലേയുള്ളൂ?അന്വേഷിക്കാം'- മന്ത്രി പറഞ്ഞു. 'ആരോപണങ്ങള്‍ വരുന്നതിനെ തടയിടാന്‍ പറ്റുമോ. ഈ പറയുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോ? 2013ല്‍ നടന്ന കാര്യമാണ് 2020ല്‍ ചര്‍ച്ച ചെയ്യുന്നത്. 2013നെക്കുറിച്ച് നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ?'-മന്ത്രി ചോദിച്ചു.
പ്രതിപ്പട്ടികയില്‍ ഉള്ളൊരാള്‍ സ്റ്റാഫില്‍ തുടരുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന്; 'ഒരുകുഴപ്പവുമില്ല, കുറ്റവാളിയെന്ന് പറയുന്നതുവരെ അയാളെന്റെ സ്റ്റാഫിലുണ്ടാകും' എന്നും അദ്ദേഹം മറുപടി പറഞ്ഞു.
മന്ത്രിയുടെ ഗണ്‍മാന്‍ സനില്‍കുമാര്‍ കേസില്‍ മൂന്നാംപ്രതിയാണ്. പതിനൊന്നു പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. പത്തുമാസം മുമ്പാണ് പേരൂര്‍ക്കട പൊലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."