ജില്ലയിലെ റേഷന്‍ കടകള്‍ ഡിജിറ്റലാകുന്നു വിരല്‍ അമര്‍ത്തിയാല്‍ ഇനി റേഷന്‍ വാങ്ങാം
കരുളായി: ജില്ലയില്‍ ഇനി വിരല്‍ അമര്‍ത്തിയാല്‍ റേഷന്‍ വാങ്ങി മടങ്ങാം. അധാര്‍ കാര്‍ഡുമായി ഗ്രാമീണ്‍ ബാങ്കില്‍ ലിംങ്ക് ചെയ്യ്താല്‍ ഈ സൗകര്യം ഉപയോഗ പെടുത്താം. അധാര്‍ കാര്‍ഡുമായി റേഷന്‍ കടകളിലെത്തിയാല്‍ കടകളില്‍ പ്രത്യകം സജ്ജമാക്കിയ ഉപകരണത്തില്‍ വിരല്‍ അമര്‍ത്തുകയും പണം ഇത് വഴി റേഷന്‍ ഷാപ്പിലെ അകൗ@ിലേക്ക് മാറുകയും ചെയ്യും. ആ രീതിയില്‍ റേഷന്‍ വാങ്ങി മടങ്ങാം. എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൊതുവിതരണ കേന്ദ്രങ്ങള്‍ ആധാര്‍ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറി ഇനിയതോടെ റേഷന്‍ കടകളും ഡിജിറ്റലാവും.
പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സന്‍സദ് ആദര്‍ശ് ഗ്രാമ് യോജന പദ്ധതി നടപ്പാക്കുന്ന കരുളായില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യ വിതരണം ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിച്ചു. കേരള ഗ്രാമീണ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ജില്ലയില്‍ നടപ്പിലാക്കുന്നത്. കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിശാരിയില്‍ അസൈനാര്‍ അധ്യക്ഷനായി. കേരള ഗ്രാമീണ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. രാധാകൃഷ്ണന്‍ നായര്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന മുഹമ്മദാലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ സലീം, കേരള ഗ്രാമീണ ബാങ്ക് റിജനല്‍ മാനേജര്‍ ടി.ജി ഉദയഭാനു, തഹസില്‍ദാര്‍ പി.പി ജയചന്ദ്രന്‍, ജില്ലാ സപ്ലൈ ഓഫിസര്‍ വല്‍സല, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ സംസാരിച്ചു.
കരിപ്പൂരില്‍ നിര്‍ത്തലാക്കിയ മുഴുവന്‍ സര്‍വിസുകളും പുനരാരംഭിക്കണം: പ്രവാസി ഫെഡറേഷന്‍
മലപ്പുറം: വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ മുഴുവന്‍ സര്‍വിസുകളും പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാറും വ്യോമയാന വകുപ്പും നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇ.പി ബഷീര്‍ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി പാലോളി അബ്ദുറഹ്മാന്‍, സി.ടി അബ്ദുല്ലക്കുട്ടി, കെ.എം മൊയ്തീന്‍, കുരുണിയന്‍ നജീബ്, കെ.എം മുഹമ്മദലി, ബാവ കൊണ്ടോട്ടി, അമീറലി എടവണ്ണപ്പാറ, ബഷീര്‍ പൊന്നാനി, സിദ്ദീഖ് മൈത്ര, മുസ്തഫ താനൂര്‍, മോഹനന്‍, സുലൈമാന്‍ എടപ്പാള്‍, അവുലന്‍ മുഹമ്മദലി, ഹംസ ഒതുക്കുങ്ങല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."