HOME
DETAILS
MAL
റൂസ രണ്ടാംഘട്ടം: 44.70 കോടി അനുവദിച്ചു
backup
January 19 2019 | 18:01 PM
തിരുവനന്തപുരം: റൂസ (രാഷ്ട്രീയ ഉച്ചതാര്‍ സര്‍വ്വ ശിക്ഷാ അഭിയാന്) രണ്ടാംഘട്ടത്തിന്റെ ഭാഗമായി 44.70 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാനത്തെ ഒന്‍പത് ഗവ. കോളജുകള്‍, അഞ്ചു സ്വയംഭരണ കോളജുകള്‍, 91 ഗവണ്മെന്റ് എയ്ഡഡ് കോളജുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിനും ഗവേഷണ മേഖലയിലെ ഉന്നമനത്തിനുമായാണ് ഫണ്ട് വിനിയോഗിക്കുക. കേന്ദ്ര വിഹിതമായി 67.05 കോടി രൂപയും ലഭിക്കും.
റൂസ രണ്ടാംഘട്ടത്തിന്റെ ആദ്യഗഡുവായി ഒരു കോടി രൂപ വീതമാണ് ഓരോ കോളജിനും ഇപ്പോള്‍ അനുവദിച്ചത്. രണ്ടും മൂന്നും ഗഡുക്കളായി ഒരു കോടി രൂപ കൂടി അനുവദിക്കും.
ഫണ്ട് അനുവദിക്കുന്നതിനായി തെരഞ്ഞെടുത്ത സ്ഥാപനങ്ങളുടെ പദ്ധതി രൂപരേഖ അവതരണം പൂര്‍ത്തിയായാലുടന്‍ ഫണ്ട് കൈമാറുമെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."