നാനൂറു കോടി വര്ഷങ്ങള്ക്കുമുന്പേ ഭൂമിയില്‍ ജീവന്റെ തുടിപ്പ്
വാഷിംഗ്ടണ്‍: നാനൂറു കോടി വര്ഷങ്ങള്ക്കുമുന്പേ ഭൂമിയില്‍ ജീവനുണ്ടായതായി പുതിയ കണ്ടെത്തല്‍. കനേഡിയന്‍ തീരത്തു കണ്ടെത്തിയ 4.3 ശതകോടി വര്‍ഷം പഴക്കം കരുതപ്പെടുന്ന മൈക്രോഫോസിലുകളില്നിന്നാണ് ശാസ്ത്രജ്ഞര്‍ക്ക് പുതിയ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.
നാസ്ടപൊക ദ്വീപിനടുത്തുള്ള വടക്കന്‍ ക്യൂബിക്കിലെ ഹുഡ്സണ്‍ ഉള്‍ക്കടല്‍ തീരത്തു കണ്ടെത്തിയ ഈ ഫോസിലുകള്‍ ഭൂമിയുടെ ഉണ്ടായതിനുശേഷം അധികം വൈകാതെതന്നെ ഭൂമിയില്‍ മനുഷ്യവാസം തുടങ്ങിയിട്ടുണ്ടെന്ന തെളിവുകളാണ് നല്‍കുന്നത്.
എന്നാല്‍ ഭൂമിയുടെ അയല്‍ഗ്രഹമായ ചൊവ്വയില്‍ സമുദ്രങ്ങള്‍ ഉണ്ടായിരിക്കാമെന്നും ഇതുതന്നെയായിരിക്കാം ജീവന്റെ ആവിര്‍ഭാവത്തിനു പ്രേരകമായിട്ടാവുക എന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.
ഇരുമ്പിനാലോ തുരുമ്പിനാലോ സൂക്ഷ്മാണുക്കളാല്‍ ഉണ്ടാക്കപെട്ടെന്നു കരുതപ്പെടുന്ന ഫിലമെന്റുകളും ട്യൂബുകളും ഏകദേശം 3.77 മുതല്‍ 4.28 ശതകോടി വര്‍ഷം പഴക്കമുള്ളതായാണ് പഠനങ്ങള്‍ പറയുന്നത്.
ഭൂമി ഏകദേശം 4.5 ശതകോടി വര്‍ഷങ്ങള്‍ക്കുമുമ്പും സമുദ്രങ്ങള്‍ 4.4 ശതകോടി വര്‍ഷങ്ങള്‍ക്കു മുമ്പും രൂപപെട്ടുവെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ സമുദ്രങ്ങളുടെ പിറവിക്കു ശേഷം അധികംവൈകാതെതന്നെ ഭൂമിയില്‍ മനുഷ്യ ജീവിതവും ഉണ്ടായിട്ടുണ്ടെന്നാണ് ശാസ്ത്ര രംഗത്തെ അനുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."