പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ പൊതുജന പങ്കാളിത്തം അനിവാര്യം: ടി.വി ഇബ്രാഹിം എംഎല്‍എ
കൊണ്ടോട്ടി: പൊതുജന പങ്കാളിത്തത്തിലൂടെ മാത്രമേ പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്ന് ടി.വി.ഇബ്രാഹിം എംഎല്‍എ പറഞ്ഞു. പാനീയ ചികിത്സാ വാരാചരണം ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി സാമൂഹികാരോഗ്യകേന്ദ്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയറിളക്ക രോഗ നിയന്ത്രണത്തിന് ഒ.ആര്.എസ് ലായനിയുടെയും ഗൃഹപാനീയത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണു വാരാചരണ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് 100 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു സാമൂഹിക ബോധവത്കരണം, വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ- പ്രശ്നോത്തരി മത്സരങ്ങള്‍, 15 ബ്ലോക്ക്തല സെമിനാറുകള്‍ എന്നിവ നടത്തും. 18 നു വാരാചരണം സമാപിക്കും.
ഉദ്ഘാടന പരിപാടിയില്‍ നഗരസഭാധ്യക്ഷന്‍ സി.കെ. നാടിക്കുട്ടി അധ്യക്ഷനായി. ഡി.എം.ഒ ഡോ.വി. ഉമ്മര്‍ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. ടെക്നിക്കല്‍ അസിസ്റ്റന്റ് എം. വേലായുധന്, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ.സി.സുരേഷ് ബാബു, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ടി.എം. ഗോപാലന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി സാദിഖ് അലി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. പ്രകാശ് എന്നിവര്‍ സംസാരിച്ചു.
സെമിനാറില്‍ 'രോഗനിയന്ത്രണത്തില്‍ നിര്‍ജ്ജലീകരണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ മഞ്ചേരി മെഡിക്കല്‍കോളജ് കമ്യൂനിറ്റി മെഡിസിന് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സബിത റോസ് ജേക്കബും 'ജലജന്യ രോഗങ്ങളും പ്രതിരോധവും' ഡെപ്യൂട്ടി.ഡി.എം.ഒ ഡോ.എ. ഷിബുലാലും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."