മദ്യനയം അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് വി.എം സുധീരന്‍
തിരുവനന്തപുരം: മദ്യനയത്തില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിനെതിരെ കെ.പി.സി.സി നേതാവ് വി.എം സുധീരന്‍ രംഗത്ത്. ചില്ലറവില്‍പന ശാലകള്‍ മാത്രമേ സുപ്രിംകോടതി വിധിക്ക് കീഴില്‍ വരൂ എന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. നേരത്തെ ബാറുടമകള്‍ക്കു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് എ ജിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാറുകള്‍ പൂട്ടിയത് ടൂറിസം മേഖലയെ തകര്‍ത്തു എന്നത് വ്യാജപ്രചാരണം മാത്രമാണ്. തെരഞ്ഞെടുപ്പ് സമയത്ത് മദ്യലോബികളുമായി സി.പി.എം ഉണ്ടാക്കിയ ധാരണ നടപ്പിലാക്കാനുള്ള ശ്രമമാണ് മദ്യം അട്ടിമറിക്കാനുള്ള ശ്രമത്തിന് പിന്നിലെന്നും സുധീരന്‍ ആരോപിച്ചു.
ദേശീയ സംസ്ഥാന പാതകളില്‍ മദ്യവില്‍പനക്ക് സുപ്രിംകോടതി ഏര്‍പെടുത്തിയ നിരോധനം ചില്ലറവില്‍പന ശാലകള്‍ക്ക് മാത്രമാണ് ബാധകമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."