HOME
DETAILS
MAL
മഞ്ചേരി ജങ്ഷനില്‍ ഗതാഗതം ക്രമീകരിച്ചു
backup
June 14 2016 | 23:06 PM
മഞ്ചേരി: മഞ്ചേരി- ഒലിപ്പുഴ റോഡില്‍ മഞ്ചേരി സെന്‍ട്രല്‍ ജങ്ഷനില്‍ ഓവുപാലം പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം ക്രമീകരിച്ചു. പാണ്ടിക്കാടു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പഴയ ബസ് സ്റ്റാന്‍ഡിനകത്തു കൂടി മലപ്പുറം റോഡില്‍ പ്രവേശിക്കണം.
മലപ്പുറം ഭാഗത്തു നിന്നു പാണ്ടിക്കാടു ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കച്ചേരിപ്പടി ജങ്ഷനില്‍ നിന്നു ബൈപ്പാസ് വഴി പോകണം. കോഴിക്കോടു ഭാഗത്തു നിന്നു പാണ്ടിക്കാടു ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ജസീല ജങ്ഷന് വഴി പാണ്ടിക്കാട് റോഡില്‍ പ്രവേശിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."