HOME
DETAILS
MAL
ജെ.ഡി.സി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
backup
February 15 2020 | 04:02 AM
സംസ്ഥാന സഹകരണ യൂനിയന്റെ ആഭിമുഖ്യത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ഇന്നു മുതല്‍ മാര്‍ച്ച് 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും ആറന്‍മുള, പാലാ, നോര്‍ത്ത് പറവൂര്‍, തിരൂര്‍, തലശ്ശേരി എന്നീ സഹകരണ പരിശീലന കോളജുകളിലും ലഭിക്കും.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി തത്തുല്യമായ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള പരീക്ഷ പാസായവരും ജൂണ്‍ ഒന്നിന് 16 വയസ് പൂര്‍ത്തിയായവരും, 40 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം.
ഉയര്‍ന്ന പ്രായപരിധി എസ്.സിഎസ്.ടി വിഭാഗക്കാര്‍ക്ക് 45 വയസും, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 43 വയസുമാണ്. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. ജനറല്‍, പട്ടികജാതി പട്ടികവര്‍ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുളള അപേക്ഷാഫോമുകള്‍ പ്രത്യേകം ലഭിക്കും. അപേക്ഷാഫോം തിരുവനന്തപുരം (കുറവന്‍കോണം, കവടിയാര്‍.പി.ഒ, ഫോണ്‍ - 0471-2436689), കൊട്ടാരക്കര (അവന്നൂര്‍, 0474-2454787), ആറന്‍മുള (പഞ്ചായത്ത് സാംസ്‌ക്കാരിക നിലയം, ആറന്‍മുള (0468-2278140), ചേര്‍ത്തല (ദീപിക ജംഗ്ഷന്‍, ചേര്‍ത്തല 0478-2813070), കോട്ടയം (നാഗമ്പടം, കോട്ടയം, 0481-2564738), പാല (മീനച്ചില്‍ കോംപ്ലക്‌സ്, പാല, 0482-2213107), ഇടുക്കി, (പടിഞ്ഞാറെക്കവല, നെടുങ്കണ്ടം, 04868-234311), നോര്‍ത്ത് പറവൂര്‍ (സഹകാരി ഭവന്‍, നോര്‍ത്ത് പറവൂര്‍, എറണാകുളം 0484-2447866), തൃശ്ശൂര്‍ (സിവില്‍ ലൈന്‍ റോഡ്, അയ്യന്തോള്‍, 0487-2380462), പാലക്കാട് (കോളജ് റോഡ്, 0491-2522946), തിരൂര്‍ (സഹകരണ ഭവന്‍, മാവുംകുന്ന് തിരൂര്‍, മലപ്പുറം, 0494-2423929), കോഴിക്കോട് (തളി, 0495-2702095), തലശ്ശേരി (മണ്ണയാട്, നെട്ടൂര്‍.പി.ഒ, 0490-2354065), കണ്ണൂര്‍ (സൗത്ത് ബസാര്‍, 0497-2706790), വയനാട് (കരണി, 04936-289725), കാസര്‍ഗോഡ് (മുന്നാട്, ചെങ്കള 04994-207350) എന്നീ സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ കോളജുകളില്‍ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാ ഫോം, പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിട്ടുളള രേഖകള്‍ എന്നിവ സഹിതം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രംകോളജ് പ്രിന്‍സിപ്പലിന് മാര്‍ച്ച് 31 വൈകിട്ട് നാലിനു മുന്‍പായി ലഭ്യമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."