HOME
DETAILS

അഴിമതി; സഊദിയിൽ നിരവധി സർക്കാർ ജീവനക്കാരെ അറസ്​റ്റ്​ ചെയ്​തു

  
backup
February 15, 2020 | 2:29 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%b8%e0%b5%bc

 

ജിദ്ദ: സഊദിയിൽ അഴിമതി നടത്തിയതിന്​ നിരവധി സർക്കാർ ജീവനക്കാരെ അറസ്​റ്റ്​ ചെയ്​തു. 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയാണ്​ കേസെടുത്ത് അന്വേഷണം തുടങ്ങിയത്​. രാജ്യത്ത് അഴിമതി വിരുദ്ധ കമീഷന്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് കര്‍ശന നടപടി അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സ്വീകരിക്കുന്നത്. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകൾ ചുമത്തി. സാമ്പത്തിക ഭരണ നിര്‍വഹണ വകുപ്പുകളില്‍ ശക്തമായ നിരീക്ഷണമാണ്​ നടത്തുന്നത്. സല്‍മാന്‍ രാജാവിന്റെ​ ഉത്തരവ് പ്രകാരം പ്രത്യേക അഴിമതി വിരുദ്ധ കമ്മീഷന്‍ നേരത്തെ രൂപവത്​കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ വകുപ്പുകളില്‍ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയത്.

സർക്കാർ കാര്യാലയങ്ങളിലെ നടപടികൾക്ക്​ മേലും കർശന നിരീക്ഷണമുണ്ട്​. ഇതിനോടൊപ്പം പൊതുജനങ്ങളിൽ നിന്ന്​ ലഭിക്കുന്ന പരാതികളും കമീഷന്‍ പരിഗണിക്കുന്നു. ഇതോടെയാണ് 475 സർക്കാർ ഉദ്യോഗസ്​ഥർ വലയിൽ കുടുങ്ങിയത്​. അത്രയും പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്​. 1294 പേരെ ഇതിനകം വിസ്തരിച്ചു. അതിൽ നിന്നാണ്​ 475 പേർക്കെതിരെ കേസെടുത്ത്​ അറസ്​റ്റ്​ ചെയ്​തത്​​. ഇതിൽ 386 പേരെ അറസ്​റ്റ്​ ചെയ്തത് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ്.

കൈക്കൂലി, പൊതുപണം ദുരുപയോഗം ചെയ്യല്‍, സ്വാധീനം ചെലുത്താന്‍ പണം വാങ്ങലും നല്‍കലും എന്നിവയാണ് 386 പേര്‍ക്കെതിരായ കുറ്റങ്ങള്‍. 170 ദശലക്ഷം റിയാലാണ് ഇത്രയും പേര്‍ വഴി ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. ഇവരുടെ കേസുകള്‍ ബന്ധപ്പെട്ട കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. അഴിമതി രഹിത ഭരണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നീക്കങ്ങള്‍. സൽമാൻ രാജാവിന്റെ​യും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ​യും നേരിട്ടുള്ള മേൽനോട്ടത്തിലാണ്​ അഴിമതി വിരുദ്ധ കമീഷന്റെ പ്രവർത്തനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  5 days ago
No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  5 days ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  5 days ago
No Image

ഈ മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

National
  •  5 days ago
No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  5 days ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  5 days ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  5 days ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  5 days ago
No Image

തദ്ദേശ സ്ഥാനാര്‍ഥികള്‍ 12നകം കണക്ക് സമര്‍പ്പിക്കണം; ഇല്ലെങ്കില്‍ അയോഗ്യത

Kerala
  •  5 days ago
No Image

യു.എ.ഇയിലെ എല്ലാ പള്ളികളിലും ജുമുഅ നിസ്കാരം ഇന്ന് മുതൽ 12.45ന്

uae
  •  5 days ago