HOME
DETAILS

അഴിമതി വിരുദ്ധ നീക്കം ശക്തമാക്കി സഊദി; രണ്ടു മാസത്തിനിടെ 386 പേർ കസ്‌റ്റഡിയിൽ

  
backup
February 15, 2020 | 2:37 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b6%e0%b4%95

റിയാദ്: സഊദി ഭരണകൂടം അഴിമതി വിരുദ്ധ നീക്കം ശക്തമാക്കി. രാജ്യത്ത് നിന്നും അഴിമതി തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തെ തുടങ്ങിയ പോരാട്ടങ്ങളുടെ ഭാഗമായാണ് കൂടുതൽ ശക്തമായ നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്. അടുത്തിടെ രാജ്യത്ത് അഴിമതി വിരുദ്ധ സമിതി രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ നീക്കത്തിൽ 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ, അഴിമതിക്കേസിൽ രണ്ടു മാസത്തിനിടെ 386 പേരെ കസ്റ്റഡിയിലെടുത്തതായി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ അറിയിച്ചു.
      രണ്ടു മാസം മുമ്പാണ് അഴിമതി വിരുദ്ധ മേഖലയിൽ പ്രവർത്തിച്ചിരുന്ന മൂന്നു സർക്കാർ ഏജൻസികളെ  ലയിപ്പിച്ച് ആന്റി കറപ്ഷൻ കമ്മീഷൻ രൂപം നൽകാൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിട്ടത്. ഈ ഏജൻസി നിലവിൽ വന്ന ശേഷം 1,769 പേരെ കമ്മീഷൻ ചോദ്യം ചെയ്യുകയും 386 പേരെയാണ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. കൈക്കൂലി, പൊതുമുതൽ പാഴാക്കൽ, വെട്ടിപ്പ്, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്. 1294 പേരുടെ വിസ്താരം ഇതിന്‍റെ ഭാഗമായി പൂര്‍ത്തിയാക്കി. 386 പേരെ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ്.
     17 കോടി റിയാലിന്റെ വെട്ടിപ്പുകളും അഴിമതികളും നടത്തിയതായി അറസ്റ്റിലായവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവർക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. അഴിമതി രഹിത ഭരണ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കങ്ങള്‍. സഊദി രാജാവിന്റെയും കിരീടാവകാശിയുടേയും നേതൃത്വത്തിലാണ് പ്രത്യേക കമ്മീഷന്റെ മേല്‍നോട്ടം. അഴിമതിയും അധികാര ദുർവിനിയോഗവും നടത്തുന്നവർക്കും കൈക്കൂലി കേസുകളിൽ പങ്കുള്ളവർക്കുമെതിരെ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകുമെന്ന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; കണക്കിനായി 'കള്ളക്കളി' തുടരുന്നു

Kerala
  •  9 minutes ago
No Image

ഇടതുപക്ഷം കൂടി ഹിന്ദുത്വ ആശയങ്ങളിലേക്ക് നീങ്ങിയാൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടാവില്ല: സച്ചിദാനന്ദൻ; ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഉജ്വല പ്രസംഗം

Trending
  •  11 minutes ago
No Image

ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; ജോലി ബഹിഷ്കരണവും,തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച്

Kerala
  •  19 minutes ago
No Image

വിഷൻ 2030: സൗദിയിൽവരുന്നത് അവസരങ്ങളുടെ പെരുമഴ; ഒപ്പം പ്രവാസികൾക്കുള്ള ശമ്പള പ്രീമിയം കുറയുന്നു; റിക്രൂട്ട്മെന്റ് മാതൃകയിൽ വൻ മാറ്റങ്ങൾ

Saudi-arabia
  •  an hour ago
No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  7 hours ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  8 hours ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  8 hours ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  9 hours ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  9 hours ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  9 hours ago